Asianet News MalayalamAsianet News Malayalam

ഈ അമേരിക്കന്‍ വണ്ടിക്കമ്പനിയും ഇന്ത്യയിലേക്ക്, പ്ലാന്‍റ് തുടങ്ങാന്‍ 2,100 കോടി

2,100 കോടി രൂപ ചെലവിലാണു രാജ്യത്ത് അത്യാധുനിക വാഹന നിർമാണശാല സ്ഥാപിക്കുന്നത്

Triton EV  Invest 2100 Crore In Telangana For New Plant
Author
Telangana, First Published Jun 30, 2021, 10:21 AM IST

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ട്രൈറ്റന്‍ ഇന്ത്യയിലേക്ക്. തെലങ്കാനയിലാണ് കമ്പനി പ്ലാന്‍റ് സ്ഥാപിക്കുന്നത്.   2,100 കോടി രൂപ ചെലവിലാണു ട്രൈറ്റൻ ഇ വി രാജ്യത്ത് അത്യാധുനിക ഇലക്ട്രിക്ക് വാഹന നിർമാണശാല സ്ഥാപിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ട്രൈറ്റൻ ഇലക്ട്രിക് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡും തെലങ്കാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാന വ്യവസായ, ഐ ടി, വാണിജ്യ വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും ട്രൈറ്റൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ ഹിമാൻഷു പട്ടേലുമാണു ധാരണാപത്രത്തിൽ ഒപ്പിട്ടത്. 

ടി എസ് — ഐ പാസ് മെഗാ പ്രോജക്ട്സ് വിഭാഗത്തിലാണു ടൈറ്റൻ ഇ വിയു തെലങ്കാനയെ പരിഗണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹീറാബാദിലെ സംഗറെഡ്ഡി ജില്ലയിലുള്ള നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് മാനുഫാക്ചറിങ് സോണി(എൻ ഐ എം സെഡ്)ലാണു ട്രൈറ്റൻ ഇ വി അത്യാധുനിക ഇലക്ട്രിക്ക് വാഹന നിർമാണശാല സ്ഥാപിക്കുന്നത്. പ്രവർത്തനം തുടങ്ങി അഞ്ചു വർഷത്തിനകം അര ലക്ഷത്തിലേറെ സെഡാനുകളും സെമി ട്രക്കുകളും ആഡംബര എസ് യു വികളും ഇലക്ട്രിക്ക് റിക്ഷകളുമൊക്കെ നിർമിക്കാൻ പുതിയ പ്ലാന്‍റിന് സാധിക്കും എന്നാണു ട്രൈറ്റന്‍ പറയുന്നത്. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ പ്ലാന്‍റിനായി തെലങ്കാനയെ തിരഞ്ഞെടുത്തതെന്നു കമ്പനി പറയുന്നു. തികച്ചും വ്യവസായ സൗഹൃദമായ നയങ്ങളാണു തെലങ്കാന പിന്തുടരുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. 

സംസ്ഥാനത്തു വൻതോതിലുള്ള വൈദ്യുത വാഹന നിർമാണത്തിനു തുടക്കം കുറിക്കാൻ ട്രൈറ്റൻ പ്ലാന്‍റിന് സാധിക്കുമെന്നു മന്ത്രി കെ ടി രാമറാവു പ്രതീക്ഷ പ്രകടിപ്പിച്ചു.  2020 ഒക്ടോബറിലാണു തെലങ്കാന സംസ്ഥാനത്തിന്റെ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios