ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി അപ്രൂവഡ് ട്രയംഫ് എന്ന പേരില്‍ പുതിയ പ്രോഗ്രാം ആരംഭിച്ചു. പുതിയ വില്‍പ്പന പ്രോഗ്രാം രാജ്യത്തെ എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ പദ്ധതി ഉപയോഗിച്ച് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ പ്രോഗ്രാമിലൂടെ ട്രയംഫ് കുടുംബത്തിന്റെ ഭാഗമാകാനും ബ്രാന്‍ഡും അതിന്റെ മോട്ടോര്‍ സൈക്കിളുകളും അനുഭവിക്കാനും അവസരം നൽകുന്നു. ഇതിനോടൊപ്പം പ്രീ-ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിള്‍ ബിസിനസ്സിനായി കമ്പനി ഒരു പ്രത്യേക വെബ്സൈറ്റും തുടങ്ങി. ഇത് ഉപഭോക്താക്കള്‍ക്ക് പുതിയ ട്രയംഫ് തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സമഗ്രമായ ഒരു ചെക്ക്‌ലിസ്റ്റ് വഴി പോകുമെന്നാണ് സൂചന.

റിപ്പോർട്ട് പ്രകാരം ട്രയംഫ് വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പരിധിയില്ലാത്ത കിലോമീറ്റര്‍ മൈലേജ് വാറണ്ടിയും നൽകുന്നുണ്ട്. ട്രയംഫ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്, വാഹന സര്‍വീസ്, ഉടമസ്ഥാവകാശം, ഒരു വര്‍ഷത്തേക്കുള്ള റോഡ്‌സൈഡ് അസിസ്റ്റ്, സാധുവായ PUC-യും ഫിനാന്‍സിംഗും ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സൗകര്യം എന്നിവയാണ് മറ്റ് ഓഫറുകൾ.

ഉപഭോക്താക്കളെ സഹായിക്കുന്നതിന് നൂതനവും പ്രായോഗികവുമായ ആശയങ്ങൾ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ കമ്പനി നിരന്തരം നടത്തുന്നതായും പ്രീ-ഉടമസ്ഥതയിലുള്ള മോട്ടോർ സൈക്കിൾ ബിസിനസിനായുള്ള ഉപഭോക്താക്കളുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ് പ്രോഗ്രാം അവതരിപ്പിച്ചതെന്നും ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ബിസിനസ് ഹെഡ് ഷൂബ് ഫാറൂഖ് വ്യക്തമാക്കി.