മുകളിലുള്ള രണ്ട് മോഡലുകൾക്ക് പുറമെ, പുതിയ മെറിഡൻ ബ്ലൂ ആന്‍ഡ് ടാംഗറിൻ അവതരിപ്പിച്ചുകൊണ്ട് ട്രയംഫ് T100-ലെ കളർ സ്കീമുകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, ബോബറിന് പുതിയ റെഡ് ഹോപ്പർ ഷേഡും T120 ന് ഈജിയൻ ബ്ലൂ ആന്‍ഡ് ഫ്യൂഷൻ വൈറ്റ് ഫിനിഷും ലഭിക്കുന്നു.
ട്രയംഫ് മോട്ടോർസൈക്കിൾസ് അതിന്റെ ക്ലാസിക് ശ്രേണിയായ സ്ട്രീറ്റ് ട്വിൻ, സ്ട്രീറ്റ് സ്‌ക്രാമ്പ്‌ളർ എന്നിവ 2023-ൽ അപ്‌ഡേറ്റ് ചെയ്യുന്നു. അവയ്ക്ക് കൂടുതൽ ഊർജസ്വലമായ നിറങ്ങൾ നൽകുകയും പുനർനാമകരണം ചെയ്യുകയും ചെയ്യാനുമാണ് തീരുമാനം. സ്ട്രീറ്റ് ട്വിൻ ഇനി ട്രയംഫ് സ്പീഡ് ട്വിൻ 900 എന്നും സ്ട്രീറ്റ് സ്ക്രാമ്പ്ളർ ഇനി ട്രയംഫ് സ്ക്രാമ്പ്ളർ 900 എന്നും വിളിക്കപ്പെടും എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രയംഫ് സ്പീഡ് ട്വിൻ 900 മാറ്റ് സിൽവർ ഐസ് എന്ന പുതിയ ഷേഡിലും മാറ്റ് അയൺസ്റ്റോൺ, ജെറ്റ് ബ്ലാക്ക് തുടങ്ങിയ മറ്റ് നിറങ്ങളിലും ലഭ്യമാകും. പഴയ ജെറ്റ് ബ്ലാക്ക് ഫിനിഷിനോടൊപ്പം പുതിയ കാർണിവൽ റെഡ് ആന്‍ഡ് ജെറ്റ് ബ്ലാക്ക്, മാറ്റ് കാക്കി ഫിനിഷിലും ട്രയംഫ് സ്‌ക്രാംബ്ലർ 900 ലഭ്യമാകും. പുതിയ പേരുകളും വർണ്ണ സ്‍കീമുകളും കൂടാതെ, മോട്ടോർസൈക്കിളുകൾ 2022 പതിപ്പുകൾക്ക് സമാനമാണ്.
മുകളിലുള്ള രണ്ട് മോഡലുകൾക്ക് പുറമെ, പുതിയ മെറിഡൻ ബ്ലൂ ആന്‍ഡ് ടാംഗറിൻ അവതരിപ്പിച്ചുകൊണ്ട് ട്രയംഫ് T100-ലെ കളർ സ്കീമുകളും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, ബോബറിന് പുതിയ റെഡ് ഹോപ്പർ ഷേഡും T120 ന് ഈജിയൻ ബ്ലൂ ആന്‍ഡ് ഫ്യൂഷൻ വൈറ്റ് ഫിനിഷും ലഭിക്കുന്നു. ട്രയംഫ് ബോണവില്ലെ സ്പീഡ്മാസ്റ്ററിന് ഒരു പുതിയ കോർഡോവൻ റെഡ് ഷേഡ് ലഭിക്കുന്നു, ത്രക്സ്റ്റൺ കോമ്പറ്റീഷൻ ഗ്രീൻ & സിൽവർ ഐസ് എന്നിവയിൽ ലഭ്യമാണ്, സ്പീഡ് ട്വിൻ 1200 ന് മാറ്റ് ബജ ഓറഞ്ച് ഫിനിഷും ലഭിക്കുന്നു.
വലിയ സ്‌ക്രാംബ്ലറുകൾ, ട്രയംഫ് സ്‌ക്രാംബ്ലർ 1200 XE, സ്‌ക്രാംബ്ലർ 1200 XC എന്നിവ ഇപ്പോൾ കാർണിവൽ റെഡ് & ജെറ്റ് ബ്ലാക്ക് പെയിന്റ് സ്‌കീമുകളിൽ ലഭ്യമാണ്. മെക്കാനിക്കൽ ബിറ്റുകളിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല, അവ 2022 പതിപ്പുകൾക്ക് സമാനമായി തുടരുന്നു. സൂചിപ്പിച്ച എല്ലാ അപ്‌ഡേറ്റുകളും അന്താരാഷ്‌ട്ര വിപണികൾക്കുള്ളതാണ്. എന്നിരുന്നാലും കമ്പനി ഈ വർഷാവസാനം ഇന്ത്യയിൽ ഈ വർണ്ണ സ്കീമുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹൈനസിന് 'ഒന്നൊന്നര പണി'യുമായി ടിവിഎസ്; സ്വപ്ന വിലയില്‍ റോണിന്‍റെ അവതാരം, ചരിത്രത്തില്‍ ആദ്യം
ഏറ്റവും പുതിയ 2022 ടിവിഎസ് റോണിൻ (TVS Ronin) അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 1.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം പ്രാരംഭ വില. പുതിയ റോണിൻ അവതരിപ്പിച്ചുകൊണ്ട് പ്രീമിയം ലൈഫ്‌സ്‌റ്റൈൽ സെഗ്‌മെന്റിലേക്കാണ് ടിവിഎസ് പ്രവേശിച്ചത്. ടിവിഎസ് റോണിൻ ഒരു സ്‌ക്രാംബ്ലർ പോലെയാണെങ്കിലും, ഇത് ഒരു 'ആധുനിക-റെട്രോ' മോട്ടോർസൈക്കിളാണെന്ന് ഈ ആഭ്യന്തര ഇരുചക്രവാഹന നിർമ്മാതാവ് പറയുന്നു. പുതിയ ടിവിഎസ് റോണിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന 5 കാര്യങ്ങൾ ഇതാ.
ഡിസൈനും നിറങ്ങളും
ടിവിഎസ് റോണിൻ ഇതുവരെ ടിവിഎസ് നിന്ന് കണ്ടതിൽ നിന്ന് വ്യത്യസ്‍തമാണ്. മുൻവശത്ത്, T- ആകൃതിയിലുള്ള LED DRL ഉള്ള ഒരു വൃത്താകൃതിയിലുള്ള LED ഹെഡ്‌ലാമ്പ് ലഭിക്കുന്നു. മസ്കുലർ ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ഓഫ്‌സെറ്റ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും തുടങ്ങിയവയും മോട്ടോർസൈക്കിളിന്റെ സവിശേഷതകളാണ്.
മൊത്തം ആറ് കളർ വേരിയന്റുകളിലാണ് ഈ ബൈക്ക് വാഗ്‍ദാനം ചെയ്യുന്നത്. രണ്ട് മോണോ ടോൺ, രണ്ട് ഡ്യുവൽ ടോൺ, രണ്ട് ട്രിപ്പിൾ ടോൺ കളർ ഷേഡുകൾ വിൽപ്പനയിലുണ്ട്. സിംഗിൾ-ടോൺ ഷേഡുകൾ ലൈറ്റ്നിംഗ് ബ്ലാക്ക് & മാഗ്മ റെഡ്, ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളിൽ സ്റ്റാർഗേസ് ബ്ലാക്ക് ആന്‍ഡ് ഡെൽറ്റ ബ്ലൂ എന്നിവ ഉൾപ്പെടുന്നു, ട്രിപ്പിൾ-ടോൺ നിറങ്ങൾ ഗാലക്റ്റിക് ഗ്രേ ആന്‍ഡ് ഡോൺ ഓറഞ്ച് എന്നിവയാണ്.
എഞ്ചിൻ സവിശേഷതകൾ
ടിവിഎസ് റോണിന് കരുത്തേകുന്നത് 7,750 ആർപിഎമ്മിൽ 20.1 ബിഎച്ച്പിയും 7,750 ആർപിഎമ്മിൽ 19.93 എൻഎം പീക്ക് ടോർക്കും നൽകുന്ന പുതിയ 225.9സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ്. എഞ്ചിൻ അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു, ഇതിന് അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ലഭിക്കുന്നു.
ബൈക്കുകളിൽ റഡാർ അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം? ഉയർന്ന സാങ്കേതിക വിദ്യയുമായി ഹോണ്ട
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
