Asianet News MalayalamAsianet News Malayalam

വരുന്നൂ 2021 ട്രയംഫ് സ്‍പീഡ് ട്വിന്‍

പുതിയ ട്രയംഫ് സ്പീഡ് ട്വിന്‍ അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Triumph reveals 2021 Speed Twin To India
Author
Mumbai, First Published Jun 5, 2021, 10:39 AM IST

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ്  2021 മോഡല്‍ സ്‍പീഡ് ട്വിന്‍ കഴിഞ്ഞ ദിവസമാണ് ആഗോളതലത്തില്‍ അനാവരണം ചെയ്‍തത്. ഇപ്പോഴിതാ കമ്പനിയുടെ ഇന്ത്യന്‍ വെബ്‍സൈറ്റില്‍ വാഹനത്തെ ഉള്‍പ്പെടുത്തിയതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ട്രയംഫ് സ്പീഡ് ട്വിന്‍ അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്രയംഫ് ബോണവില്‍ കുടുംബത്തിലെ ഹൈ പെര്‍ഫോമന്‍സ് റോഡ്സ്റ്ററാണ് സ്പീഡ് ട്വിന്‍. വ്യത്യസ്‍ത സസ്പെന്‍ഷനും ടയറുകളും, കൂടുതല്‍ പെര്‍ഫോമന്‍സ്, ചെറിയ സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍ എന്നിവയോടെയാണ് പുതിയ മോട്ടോര്‍സൈക്കിള്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ട്രയംഫ് ത്രക്സ്റ്റണ്‍ മോട്ടോര്‍സൈക്കിളിലെ 1,200 സിസി ഹൈ പവര്‍ എന്‍ജിനാണ് സ്‍പീഡ് ട്വിന്നിന്‍റെ ഹൃദയം. ഈ 1,200 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ കൂടുതലായി 500 ആര്‍പിഎമ്മില്‍ 3 ബിഎച്ച്പി അധികം കരുത്ത് ഉല്‍പ്പാദിപ്പിക്കും. അതായത്, ഇപ്പോള്‍ 7,250 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പരമാവധി കരുത്ത് ഉത്പാദിപ്പിക്കും. മാത്രമല്ല, ഇപ്പോള്‍ 4,250 ആര്‍പിഎമ്മില്‍ 112 എന്‍എം ടോര്‍ക്ക് പരമാവധി നൽകുന്നു. 500 ആര്‍പിഎം കുറവ്. മിഡ് റേഞ്ചില്‍ കൂടുതല്‍ കരുത്തും ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍ എന്നാണ് റിപ്പോർട്ട്.

2021 മോഡലിനായി മെച്ചപ്പെടുത്തിയ റെയ്ന്‍, റോഡ്, സ്‌പോര്‍ട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ നല്‍കി. 14.5 ലിറ്റര്‍ ഇന്ധന ടാങ്കിന് പുതിയ ഗ്രാഫിക്‌സ് കൂടാതെ ആനോഡൈസ് ചെയ്ത ഹെഡ്‌ലാംപ് മൗണ്ടുകള്‍ പുതിയതാണ്.

സസ്‌പെന്‍ഷനിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. കാര്‍ട്രിഡ്ജ് ഡാംപിംഗ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം 43 എംഎം മര്‍സോച്ചി ഫോര്‍ക്കുകളാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. പിന്നില്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കാൻ ക്രമീകരിക്കാന്‍ കഴിയുന്ന പ്രീലോഡ്, 120 എംഎം ട്രാവല്‍ എന്നിവ സഹിതം ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ ലഭിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios