Asianet News MalayalamAsianet News Malayalam

ബ്രിട്ടന്‍റെ ആ റോക്കറ്റ് ഇന്ത്യന്‍ നിരത്തിലേക്കും!

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിള്‍സിന്‍റെ ഏറ്റവും പുതിയ മോഡലായ റോക്കറ്റ് 3 ഇന്ത്യയിൽ

Triumph Rocket 3 R launched
Author
Goa, First Published Dec 10, 2019, 10:24 AM IST

ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിള്‍സിന്‍റെ ഏറ്റവും പുതിയ മോഡലായ റോക്കറ്റ് 3 ആര്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. 18 ലക്ഷം രൂപയാണ് പുതിയ സൂപ്പർ ബൈക്കിന്റെ എക്സ്ഷോറൂം വില.

പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ട്രയംഫ് റോക്കറ്റ് 3 ആര്‍ എത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച വാഹനമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ റോക്കറ്റ് 3 R, റോക്കറ്റ് 3 ജിടി എന്നീ രണ്ട് വകഭേദങ്ങളിലാണ് ഈ സൂപ്പർ ബൈക്ക് എത്തുന്നത്. 

മുൻ തലമുറ മോഡലിനെ അപേക്ഷിച്ച് 2020 റോക്കറ്റ് 3 ആറിന്‍റെ ആകെ ഭാരം 40 കിലോഗ്രാം കുറവാണെന്നാണ് സൂചന. 2,500 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്  റോക്കറ്റ് 3യുടെ ഹൃദയം. ഈ എഞ്ചിന്‍ 6000 rpm-ൽ 167 bhp കരുത്തും 4000 rpm-ൽ 221 Nm ടോർക്കും ഉത്പാദിപ്പിക്കും. എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ‌ലൈറ്റുകൾ, ഹീറ്റഡ് ഗ്രിപ്പുകൾ, ടോർഖ് അസിസ്റ്റഡ് ക്ലച്ച്, എക്സ്റ്റെൻഡഡ് ഫ്ലൈ-സ്‌ക്രീൻ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, ഭാരം കുറഞ്ഞ 20-സ്‌പോക്ക് അലുമിനിയം വീലുകൾ, 2020 റോക്കറ്റ് 3 എന്നിവയാണ് ഈ ബൈക്കിന്‍റെ പ്രധാന സവിശേഷതകൾ.

മുന്നിൽ ഷോവയിൽ നിന്നുള്ള 47 mm അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് സസ്‍പെന്‍ഷന്‍. ഫ്രണ്ട് സസ്‌പെൻഷനിൽ 120 mm ട്രാവലും പിന്നിൽ 107 mm ഉം ആണ് സസ്‌പെൻഷൻ ട്രാവൽ. ഫ്രണ്ട് സസ്‌പെൻഷനിൽ കംപ്രഷനും റീബൗണ്ട്‌ അഡ്ജസ്റ്റബിളിറ്റിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹീറ്റഡ് ഗ്രിപ്പുകൾ, ടോർഖ് അസിസ്റ്റഡ് ക്ലച്ച്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ‌ലൈറ്റുകൾ, എക്സ്റ്റെൻഡഡ് ഫ്ലൈ-സ്‌ക്രീൻ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, ഭാരം കുറഞ്ഞ 20-സ്‌പോക്ക് അലുമിനിയം വീലുകൾ, 2020 റോക്കറ്റ് 3 എന്നിവയാണ് മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ. 

കമ്പനി ഇന്ത്യയിലെത്തിയിട്ട് ആറ് വര്‍ഷം തികഞ്ഞതും അടുത്തിടെയാണ്. 2013 ലാണ് ഇന്ത്യയിലെ ആദ്യ മോഡല്‍ ട്രയംഫ് അവതരിപ്പിച്ചത്. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. 

നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നൽകുന്നുണ്ട്. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ടൈഗർ 900-ന്റെ പരിഷ്ക്കരിച്ച മോഡലിനെ കമ്പനി അടുത്തിടെയാണ്  ഇന്ത്യയില്‍ അവതരിപ്പിച്ചത്. 
 

Follow Us:
Download App:
  • android
  • ios