Asianet News MalayalamAsianet News Malayalam

സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ പതിപ്പുമായി ട്രയംഫ്

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് പുതിയ സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Triumph Scrambler 1200 Steve McQueen Edition Launched
Author
Mumbai, First Published May 21, 2021, 4:17 PM IST

ഐക്കണിക്ക് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് പുതിയ സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 13.75 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഏപ്രിലില്‍ പുതിയ സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ ആഗോളതലത്തില്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം സ്‌ക്രാംബ്ലര്‍ 1200 XC, XE മോഡലുകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകളും കമ്പനി അവതരിപ്പിച്ചു.

1963 രണ്ടാം ലോക മഹായുദ്ധത്തിലെ ക്ലാസിക് സിനിമയായ 'ദി ഗ്രേറ്റ് എസ്‌കേപ്പി' ല്‍ ഉപയോഗിച്ച യഥാര്‍ത്ഥ മത്സര-സ്പെക്ക് ട്രയംഫ് TR6-ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് 1200 സിസി മോട്ടോര്‍സൈക്കിളിന്റെ പ്രത്യേക പതിപ്പ്. ഒരു ലിമിറ്റിഡ് എഡിഷന്‍ ആണ് സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍.  ലോകമെമ്പാടും ബൈക്കിന്‍റെ 1,000 യൂണിറ്റുകള്‍ മാത്രമേ ലഭ്യമാകൂ.  ഇന്ത്യന്‍ വിപണിയില്‍ എത്ര യൂണിറ്റുകള്‍ അനുവദിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

1200 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് പുതിയ ട്രയംഫ് സ്‌ക്രാംബ്ലര്‍ 1200 സ്റ്റീവ് മക്വീന്‍ പതിപ്പിന്‍റെ ഹൃദയം. ഇതേ എഞ്ചിന്‍ തന്നെയാണ് അപ്ഡേറ്റ് ചെയ്ത XC, XE മോഡലുകളിലും ഘടിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍ ഇപ്പോള്‍ യൂറോ 5 / ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ഈ യൂണിറ്റ് 7,250 rpm-ല്‍ 90 bhp പരമാവധി കരുത്തും 4,500 rpm-ല്‍ 110 Nm ടോർക്കും ഉത്പാദിപ്പിക്കും. ലേസര്‍ കട്ട്, ട്രയംഫ് ബ്രാന്‍ഡിംഗ്, അലുമിനിയം റേഡിയേറ്റര്‍ ഗാര്‍ഡ്, എഞ്ചിന്‍ പ്രൊട്ടക്ഷന്‍ ഡ്രെസ്സര്‍ ബാറുകള്‍, മൈട്രിയം കണക്റ്റിവിറ്റി സിസ്റ്റം എന്നിവയുള്ള പ്രീമിയം ബ്രൗണ്‍ ബെഞ്ച് സീറ്റും മോട്ടോര്‍സൈക്കിളില്‍ നൽകിയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios