ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ ആയ ട്രയംഫ് മോട്ടോർസൈക്കിൾസ് അഡ്വെഞ്ചർ ബൈക്ക് മോഡലായ ടൈഗർ 900-നെ ഉടന്‍ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ ദിവസം ഒരു ടീസർ ചിത്രം ട്രയംഫ് പുറത്തുവിട്ടിരുന്നു. പുത്തൻ അഡ്വഞ്ചർ ബൈക്കിന്റെ ബുക്കിങ്ങും ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. 50,000 രൂപയാണ് ട്രയംഫ് ടൈഗർ 900ന്റെ ബുക്കിങ് തുക. 

ഇന്ത്യയിൽ ഇതുവരെ വില്പനയിലുണ്ടായിരുന്ന ടൈഗർ 800-ന്റെ പിൻഗാമിയായാണ് ഫെബ്രുവരിയിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ടൈഗർ 900-ന്റെ വരവ്. മെലിഞ്ഞ് കൂടുതൽ ഷാർപ് ആയ ബോഡി പാർട്സ് ആണ് ടൈഗർ 900-ന്റെ പ്രധാന ആകർഷണം. വണ്ണം കുറഞ്ഞ എൽഇഡി ഹെഡ്‍ലാംപ്, വലിപ്പം കുറഞ്ഞ ബീക്ക്, ഭാരം കുറഞ്ഞ ഫ്രയിം എന്നിവയും ശ്രദ്ധേയം. പുതിയ ടിഎഫ്ടി സ്ക്രീൻ ആണ് ഫീച്ചറുകളിൽ പുതുമ. ബ്ലൂടൂത്ത് ഉപയോഗിച്ച് ഈ സ്ക്രീനും ഉടമയുടെ സ്മാർട്ട്ഫോണും ബന്ധിപ്പിക്കാം. കാൾ, മെസ്സേജ്, നാവിഗേഷൻ തുടങ്ങിയ വിവരങ്ങൾ ഫോണുമായി ബന്ധിച്ചാൽ ഈ സ്‌ക്രീനിൽ തെളിയും. ഗോപ്രൊ ആക്ഷൻ ക്യാമറ സജ്ജീകരിക്കാനുള്ള സവിധാനങ്ങളുമുണ്ട്. 

വേരിയന്റുകൾ അനുസരിച്ച് റോഡ്, റൈൻ, സ്പോർട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രൊ, റൈഡർ തുടങ്ങിയ റൈഡിങ് മോഡുകളുമുണ്ട് ടൈഗർ 900-ൽ. 3 EMI കമ്പനി അടക്കും, ട്രയംഫ് ബൈക്ക് വാങ്ങാൻ ഇത് നല്ല സമയം

പുതിയ 888 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ ആണ് ടൈഗർ 900-ന്. മുൻ മോഡലിന് 799 സിസി എൻജിൻ ആയിരുന്നു. 8750 ആർ‌പി‌എമ്മിൽ 93.9 ബിഎച്ച്പി പവറും, 7,250 ആർ‌പി‌എമ്മിൽ 87 എൻ‌എം ടോർക്കും ആണ് പുത്തൻ എൻജിന്റെ ഔട്പുട്ട്. പവറിൽ മാറ്റം വന്നിട്ടില്ല എങ്കിലും ടോർക്ക് കൂടിയിട്ടുണ്ട്. മാത്രമല്ല, സസ്‌പെൻഷനും ബ്രേക്കുകളും പുതിയതാണ്.
ബോൺവിൽ മോഡലുകളുടെ ബ്ലാക്ക് എഡിഷൻ ഇന്ത്യൻ ലോഞ്ച് ചെയ്യാൻ ട്രയംഫ്

ബേസ് മോഡലായ ടൈഗർ 900, ടൂറിങ്ങിനും അത്യവശ്യം കുറച്ചു ഓഫ് റോഡ് ശേഷിയുള്ള ടൈഗർ 900 ജിടി, ഓഫ്റോഡിങ്ങ് സ്പെഷ്യൽ മോഡൽ ആയ ടൈഗർ 900 റാലി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ ടൈഗർ 900-നെ ട്രയംഫ് മോട്ടോർസൈക്കിൾസ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് വേരിയന്റുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നത് വ്യക്തമല്ല.

അടുത്തിടെയാണ് മിഡിൽവെയ്റ്റ് സ്പോർട്ട് നേക്കഡ് മോഡൽ മോഡലായ സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസ്സിനെ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഏകദേശം 11 ലക്ഷം ആണ് 2020 സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസിന്‍റെ പ്രതീക്ഷിക്കുന്ന വില. കെടിഎം ഉടൻ വില്പനക്കെത്തിക്കും എന്ന് കരുതുന്ന 890 ഡ്യൂക്ക് ആർ ആവും സ്ട്രീറ്റ് ട്രിപ്പിൾ ആർ‌എസിന്‍റെ മുഖ്യ എതിരാളി. 

ട്രയംഫ് ഇന്ത്യയിലെത്തിയിട്ട് ഏഴ് വര്‍ഷം തികഞ്ഞത് അടുത്തിടെയാണ്. 2013 ലാണ് ട്രയംഫ് ഇന്ത്യയിലെ ആദ്യ മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നൽകുന്നുണ്ട്.