Asianet News MalayalamAsianet News Malayalam

ട്രയംഫ് ടൈഗർ 900 ലോഞ്ച് ജൂണ്‍ 19ന്

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് അഡ്വെഞ്ചർ ബൈക്ക് മോഡലായ ടൈഗർ 900 ഈ മാസം 19ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. 

Triumph Tiger 900 to launch in India on June 19
Author
Mumbai, First Published Jun 15, 2020, 11:00 AM IST

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് അഡ്വെഞ്ചർ ബൈക്ക് മോഡലായ ടൈഗർ 900 ഈ മാസം 19ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും. 

ഇന്ത്യയിൽ ഇതുവരെ വില്പനയിലുണ്ടായിരുന്ന ടൈഗർ 800-ന്റെ പിൻഗാമിയായാണ് ഫെബ്രുവരിയിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ടൈഗർ 900-ന്റെ വരവ്. മെലിഞ്ഞ് കൂടുതൽ ഷാർപ് ആയ ബോഡി പാർട്സ് ആണ് ടൈഗർ 900-ന്റെ പ്രധാന ആകർഷണം. വണ്ണം കുറഞ്ഞ എൽഇഡി ഹെഡ്‍ലാംപ്, വലിപ്പം കുറഞ്ഞ ബീക്ക്, ഭാരം കുറഞ്ഞ ഫ്രയിം എന്നിവയും ശ്രദ്ധേയം. 

പുതിയ ടിഎഫ്ടി സ്ക്രീൻ ആണ് ഫീച്ചറുകളിൽ പുതുമ. ബ്ലൂടൂത്ത് ഉപയോഗിച്ച് ഈ സ്ക്രീനും ഉടമയുടെ സ്മാർട്ട്ഫോണും ബന്ധിപ്പിക്കാം. കാൾ, മെസ്സേജ്, നാവിഗേഷൻ തുടങ്ങിയ വിവരങ്ങൾ ഫോണുമായി ബന്ധിച്ചാൽ ഈ സ്‌ക്രീനിൽ തെളിയും. ഗോപ്രൊ ആക്ഷൻ ക്യാമറ സജ്ജീകരിക്കാനുള്ള സവിധാനങ്ങളുമുണ്ട്. 

വേരിയന്റുകൾ അനുസരിച്ച് റോഡ്, റൈൻ, സ്പോർട്ട്, ഓഫ്-റോഡ്, ഓഫ്-റോഡ് പ്രൊ, റൈഡർ തുടങ്ങിയ റൈഡിങ് മോഡുകളുമുണ്ട് ടൈഗർ 900-ൽ. 3 EMI കമ്പനി അടക്കും, ട്രയംഫ് ബൈക്ക് വാങ്ങാൻ ഇത് നല്ല സമയം

പുതിയ 888 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിൻ ആണ് ടൈഗർ 900-ന്. മുൻ മോഡലിന് 799 സിസി എൻജിൻ ആയിരുന്നു. 8750 ആർ‌പി‌എമ്മിൽ 93.9 ബിഎച്ച്പി പവറും, 7,250 ആർ‌പി‌എമ്മിൽ 87 എൻ‌എം ടോർക്കും ആണ് പുത്തൻ എൻജിന്റെ ഔട്പുട്ട്. പവറിൽ മാറ്റം വന്നിട്ടില്ല എങ്കിലും ടോർക്ക് കൂടിയിട്ടുണ്ട്. മാത്രമല്ല, സസ്‌പെൻഷനും ബ്രേക്കുകളും പുതിയതാണ്.

ബേസ് മോഡലായ ടൈഗർ 900, ടൂറിങ്ങിനും അത്യവശ്യം കുറച്ചു ഓഫ് റോഡ് ശേഷിയുള്ള ടൈഗർ 900 ജിടി, ഓഫ്റോഡിങ്ങ് സ്പെഷ്യൽ മോഡൽ ആയ ടൈഗർ 900 റാലി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ ടൈഗർ 900-നെ ട്രയംഫ് മോട്ടോർസൈക്കിൾസ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് വേരിയന്റുകളും ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

Follow Us:
Download App:
  • android
  • ios