Asianet News MalayalamAsianet News Malayalam

നിയമലംഘകരെ പിടികൂടാന്‍ സീറോ അവറുമായി കമ്മീഷണര്‍; 750 പേരെ പിടികൂടി

ആദ്യ ഘട്ടത്തില്‍ കമ്മീഷണര്‍ തന്നെ ശനിയാഴ്ചത്തെ സീറോ അവറായ 9 മണി മുതല്‍ 10 മണി വരെ റോഡിലിറങ്ങി നിയമലംഘകരെ കൈയോടെ പിടികൂടി. നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഉള്‍പ്പെടെ ഈടാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു

trivandrum city police commissioner leeds zero hour to catch traffic violations
Author
Thiruvananthapuram, First Published Mar 23, 2019, 6:44 PM IST

തിരുവനന്തപുരം: നഗരത്തിലെ കുറ്റവാളികളേയും , മയക്കുമരുന്ന് ലോബികളേയും ഒതുക്കാന്‍ സിറ്റി പോലീസ് രൂപീകരിച്ച ഓപ്പറേഷന്‍ ബോള്‍ട്ടിന് തുടര്‍ച്ചയായി നഗരത്തിലെ ഗതാഗത ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ അവസാനം സിറ്റി പോലീസ് കമ്മീഷണര്‍ കെ സഞ്ചയ്കുമാര്‍ ഐപിഎസ് തന്നെ സീറോ അവറുമായി രംഗത്തെത്തി. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ പലപ്പോഴും ഗതാഗത ലംഘടനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കമ്മീഷണര്‍ അതിന് പരിഹാരം കാണാനായി സീറോ അവര്‍ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ കമ്മീഷണര്‍ തന്നെ ശനിയാഴ്ചത്തെ സീറോ അവറായ 9 മണി മുതല്‍ 10 മണി വരെ റോഡിലിറങ്ങി നിയമലംഘകരെ കൈയോടെ പിടികൂടി. ആദ്യ ദിനത്തിലെ ഒരു മണിക്കൂറില്‍ അങ്ങനെ നിയമം ലംഘിച്ച 750 വാഹന ഉടമകളെ പിടികൂടി വാണിംഗ് നല്‍കി വിടുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല സമയങ്ങളിലായി സീറോ അവര്‍ പരിശോധന നടത്തുമെന്നും ഇനിയുള്ള ദിവസങ്ങളിലെ പരിശോധനകളില്‍ നിയമലംഘനം നടത്തുന്നവരില്‍ നിന്നും പിഴ ഉള്‍പ്പെടെ ഈടാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios