ആളെ കയറ്റാന്‍ നടുറോഡിൽ നിർത്തിയിരിക്കുന്ന ബസിനും അതിവേഗതിയല്‍ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍ ലോറിക്കും എതിരെ വരുന്ന പിക്ക്അപ്പ് വാനിനും  ഇടയിൽ പെട്ടുപോകുന്ന ഒരു പാവം വഴിയാത്രക്കാരൻ. 

ആളെ കയറ്റാന്‍ നടുറോഡിൽ നിർത്തിയിരിക്കുന്ന ബസിനും അതിവേഗതിയല്‍ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍ ലോറിക്കും എതിരെ വരുന്ന പിക്ക്അപ്പ് വാനിനും ഇടയിൽ പെട്ടുപോകുന്ന ഒരു പാവം വഴിയാത്രക്കാരൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയിലും യൂടൂബിലുമൊക്കെ വൈറലാകുന്ന ഒരു വീഡിയോ ആണിത്. 

റോഡിൽ നിർത്തി ആളെക്കയറ്റിയ ബസിനെയും അമിത വേഗത്തിലായിരുന്ന ലോറിയെയും വീഡിയോയില്‍ വ്യക്തമായി കാണാം. തൊട്ടടുത്ത പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

അപകടം നടന്നത് മഹാരാഷ്ട്രയിലാണെന്നാണ് കരുതുന്നത്. എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഡ്രൈവർമാരുടെ അശ്രദ്ധ നിമിത്തം ബലിയാടാവുന്ന നിരപരാധികളുടെ ജീവിതങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.