Asianet News MalayalamAsianet News Malayalam

ഹെല്‍മെറ്റില്ലാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ; വിചിത്ര ശിക്ഷ

വിശദമായി ചോദിച്ച് പിഴയടക്കേണ്ടി വന്ന തെറ്റെന്താണെന്ന് പരിശോധിക്കുമ്പോഴാണ് ഹെല്‍മറ്റ് ഉപയോഗിക്കാതെ ട്രെക്ക് ഓടിച്ചതിനാണ് പിഴയെന്ന് അറിയുന്നത്. 

truck driver fined for not wearing helmet in odisha
Author
Odisha, First Published Mar 17, 2021, 8:50 PM IST

ഭുവനേശ്വര്‍ : ഹെല്‍മെറ്റ് ഇടാതെ ട്രെക്ക് ഓടിച്ച ഡ്രൈവര്‍ക്ക് പിഴ ശിക്ഷ. ഒഡിഷയിലെ ഗഞ്ചാമിലാണ് ട്രെക്ക് ഡ്രൈവര്‍ക്ക് വിചിത്ര രീതിയിലെ പിഴ ശിക്ഷ അടയ്ക്കേണ്ടി വന്നത്. പ്രമോദ് കുമാര്‍ സ്വയിനെന്ന ട്രെക്ക് ഡ്രൈവര്‍ ബുധനാഴ്ചയാണ് ആര്‍ടിഓഫീസിലെത്തിയത്. ഏറെനാളുകളായി പ്രമോദ് കുമാറിന്‍റെ പേരിലുള്ള ഒരു ചലാന്‍ അടയ്ക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് പ്രമോദ് അറിയുന്നത്

മൂന്ന്  വര്‍ഷത്തോളമായി കുടിവെള്ളം വിതരണം ചെയ്യുന്ന ട്രെക്കാണ് പ്രമോദ് കുമാര്‍ സ്വയിന്‍ ഓടിക്കുന്നത്. വെള്ളം വിതരണം ചെയ്യാനുള്ള പെര്‍മിറ്റ് പുതുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സമയത്താണ് പിഴത്തുക അടയ്ക്കാനുണ്ടെന്ന് ആര്‍ടി ഓഫീസില്‍ നിന്ന് അറിയിക്കുന്നത്. വിശദമായി ചോദിച്ച് പിഴയടക്കേണ്ടി വന്ന തെറ്റെന്താണെന്ന് പരിശോധിക്കുമ്പോഴാണ് ഹെല്‍മറ്റ് ഉപയോഗിക്കാതെ ട്രെക്ക് ഓടിച്ചതിനാണ് പിഴയെന്ന് അറിയുന്നത്. 

പ്രമോദ് കുമാറിന്‍റെ ട്രെക്കിന്‍റെ രജിസ്ട്രേഷന്‍ നമ്പറിലുള്ള ചെല്ലാനിലായിരുന്നു തെറ്റെന്താണെന്ന് വിശദമാക്കിയിരുന്നത്. താന്‍ ട്രെക്കാണ് ഉപയോഗിക്കുന്നതെന്ന് വാദിച്ചെങ്കിലും പ്രമോദ് കുമാറിന്‍റെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിഴയൊടുക്കാതെ പെര്‍മിറ്റ് നല്‍കില്ലെന്ന് തീര്‍ത്തുപറയുക കൂടി ചെയ്തതോടെ പ്രമോദ് കുമാര്‍ ആയിരം രൂപ പിഴത്തുക അടയ്ക്കുകയായിരുന്നു. പല വിധത്തില്‍ ഉദ്യോഗസ്ഥര്‍ സാധാരണക്കാരില്‍ നിന്ന് പണം പിടിച്ചെടുക്കുകയാണെന്നാണ് പ്രമോദ് കുമാറിന്‍റെ പരാതി. 

ചിത്രത്തിന് കടപ്പാട് ഇന്ത്യ ടുഡേ

 

Follow Us:
Download App:
  • android
  • ios