അപ്പാഷെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്
അപ്പാഷെ RTR 160 4V മോഡലിന് നോ-കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് ടിവിഎസ്. മൂന്നോ അല്ലെങ്കിൽ ആറോ മാസത്തെ ഇഎംഐ കാലാവധിയിലാണ് ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 ജൂലൈ 15 വരെ മാത്രമാണ് ഈ ഓഫറിന്റെ കാലാവധി. മാത്രമല്ല തെരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ പണമിടപാട് നടത്തുന്ന ഉടമകൾക്ക് മാത്രമാണ് സേവനം ലഭ്യമാവുക. താത്പര്യമുള്ള ആളുകൾക്ക് ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 5,000 രൂപ ടോക്കൺ തുക നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം.
ഇതു കൂടാതെ നേരത്തെ എൻടോർഖ്, അപ്പാഷെ RTR 200 4V, സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ് എന്നിവയ്‌ക്കൊപ്പവും ഈ നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. ഇരുചക്ര വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വിലയിൽ മാത്രമേ ഓഫർ സാധുതയുള്ളൂ.
നിലവിൽ ഡിസ്ക്ക്, ഡ്രം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ടിവിഎസിന്റെ ഈ ജനപ്രിയ ബൈക്ക് വിപണിയിൽ എത്തുന്നത്. അപ്പാഷെ 160 മോഡലിന്റെ ഡ്രം ബ്രേക്ക് വേരിയന്റിനായി 1,08,565 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം ഡിസ്ക്ക് പതിപ്പിനായി 11,1,615 രൂപയും നൽകണം.
2021 മാര്‍ച്ചിലാണ് പുതിയ അപ്പാഷെ RTR 160 4Vയെ ടിവിഎസ് പുറത്തിറക്കിയത്. 2021 ടിവിഎസ് അപ്പാഷെ RTR 160 4V-യുടെ മൊത്തം ഭാരം രണ്ട് കിലോഗ്രാം കുറച്ചിരുന്നു. ഡ്രം വേരിയന്റിന് 145 കിലോഗ്രാം ഭാരവും ഡിസ്‌ക് പതിപ്പ് 147 കിലോഗ്രാം ഭാരവും ഉണ്ട്. 9,250 rpm-ല്‍ 17.63 bhp കരുത്തും 7,250 rpm-ല്‍ 14.73 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍-വാല്‍വ് ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിൽ. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ പോലുള്ള സവിശേഷതകള്‍ പഴയ പതിപ്പിന് സമാനമായി തുടരുമെന്നാണ് റിപ്പോർട്ടുകള്‍.
പരിഷ്‍കരിച്ച ടിവിഎസ് അപ്പാച്ചെ RTR 160 4V റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. 15.6 bhp കരുത്ത് ആണ് നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, 2021 മോഡല്‍ 17.63 bhp കരുത്ത് നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടോര്‍ക്ക് ഔട്ട്പുട്ട് കണക്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിലവിലെ മോഡലില്‍ 14.12 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോള്‍ പുതിയ 2021 മോഡല്‍ 14.73 Nm ടോർക്ക് സൃഷ്ടിക്കുമെന്നും ടിവിഎസ് അറിയിച്ചു. മാത്രമല്ല, പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ബജാജ് പള്‍സര്‍ NS160, ഹീറോ എക്സ്ട്രീം 160R, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നീ മോഡലുകളാണ് പുത്തന്‍ RTR 160 4Vയുടെ മുഖ്യ എതിരാളികൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
