ബിഎസ് 6 നിലവാരത്തിലുള്ള പുതിയ അപ്പാഷെ റേഞ്ച് മോഡലുകളെ അവതരിപ്പിച്ച് ടിവിഎസ്. RTR 200 4V, RTR 160 4V എന്നീ മോഡലുകളാണ് പരിഷ്‌കരിച്ച് വിപണിയിലേക്കെത്തിയത്. 

197.75 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് RTR 200 4V മോഡലിന്‍റെ ഹൃദയം. 8500 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 16.8 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. സ്ലിപ്പര്‍ ക്ലച്ചോടെ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാൻസ്‍മിഷന്‍.  ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക. ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനമാണ് സുരക്ഷ. 

159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് RTR 160 4V മോഡലില്‍. 8250 ആര്‍പിഎമ്മില്‍ 15.8 ബിഎച്ച്പി പവറും 7250 ആര്‍പിഎമ്മില്‍ 14.12 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. ഡ്യുവല്‍ ചാനല്‍ എബിഎസ് ഇതിലുമുണ്ട്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. റേസിങ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

ടിവിഎസിന്റെ ആദ്യ ബിഎസ് 6 മോഡലുകള്‍ കൂടിയാണിത്. പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജി, ഫെതര്‍ ടച്ച് സ്റ്റാര്‍ട്ട്, ഗ്ലൈഡ് ത്രൂ ട്രാഫിക് എന്ന പേരിലുള്ള ലോ സ്പീഡ് റൈഡിങ് മോഡ്, ആകര്‍ഷകമായ റേസ് ഗ്രാഫിക്‌സ് എന്നിവ പുതിയ അപ്പാച്ചെ സീരീസിനെ വ്യത്യസ്തമാക്കും. രാജ്യത്തെ എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ വഴിയും 2020 അപ്പാച്ചെ സീരീസിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 

പുതിയ RTR 200 മോഡലിന് 1.24 ലക്ഷം രൂപയും RTR 160 ഡ്രം ബ്രേക്കിന് 99,950 രൂപയും RTR 160 ഡിസ്‌കിന് 1.03 ലക്ഷവുമാണ്‌ ദില്ലി എക്‌സ്‌ഷോറൂം വില.