Asianet News MalayalamAsianet News Malayalam

ബിഎസ്6 എഞ്ചിനുമായി ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക്

ബിഎസ് 6 എഞ്ചിനോടെയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയിലെത്തുന്നത്.

TVS Jupiter 110cc BS6 launched
Author
Mumbai, First Published Dec 4, 2019, 10:34 AM IST

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയവാഹനം ജൂപ്പിറ്ററിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറങ്ങി. ബിഎസ് 6 എഞ്ചിനോടെയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയിലെത്തുന്നത്.

ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ നിരയില്‍ ബിഎസ് 6 പാലിക്കുന്ന ആദ്യ മോഡലാണ് ജൂപ്പിറ്റര്‍ ക്ലാസിക്. സ്‌കൂട്ടറില്‍ ഇടി-എഫ്‌ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയതായും ഇതോടെ ബിഎസ് 6 പാലിക്കുന്ന 110 സിസി സ്‌കൂട്ടര്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്നും കമ്പനി പറയുന്നു.

നിലവിലെ അതേ 110 സിസി എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് സ്‌കൂട്ടറിന്‍റെയും ഹൃദയം. 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ചേര്‍ത്തുവെച്ചു. ടിവിഎസ് പാറ്റന്റ് നേടിയ ‘ഇക്കണോമീറ്റര്‍’ സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കി പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു.  മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും. യുഎസ്ബി ചാര്‍ജര്‍, മൊബീല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് മുന്നില്‍ പ്രത്യേക ഇടം, പുതിയ ടിന്റഡ് വൈസര്‍, യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ പ്രത്യേകതകളോടെയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് എത്തുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. എന്നാല്‍ പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കി പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും.

സ്റ്റാന്‍ഡേഡ്, ഇസഡ്എക്‌സ് (ഡിസ്‌ക് & ഡ്രം), ക്ലാസിക്, ഗ്രാന്‍ഡേ എന്നീ വേരിയന്റുകളിലാണ് ടിവിഎസ് ജൂപ്പിറ്റര്‍ ലഭിക്കുന്നത്. 67,911 രൂപയാണ് പുതിയ  വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില.  
 

Follow Us:
Download App:
  • android
  • ios