Asianet News MalayalamAsianet News Malayalam

ജൂപ്പിറ്ററിന്റെ വില കൂട്ടി ടിവിഎസ്

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയവാഹനം ജൂപ്പിറ്ററിന്‍റെ ബിഎസ് 6 പതിപ്പിന്റെ വില വീണ്ടും കൂട്ടി. 

Tvs Jupiter Bs6 Price Hiked
Author
Mumbai, First Published Jul 24, 2020, 3:57 PM IST

രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയവാഹനം ജൂപ്പിറ്ററിന്‍റെ ബിഎസ് 6 പതിപ്പിന്റെ വില വീണ്ടും കൂട്ടി. സ്കൂട്ടറിന്റെ എല്ലാ വകഭേദങ്ങൾക്കും 1,040 രൂപയോളമാണ് കൂട്ടിയത്. ജൂപ്പിറ്ററിന് ഇപ്പോൾ 63,102 രൂപയും ജൂപ്പിറ്റർ ZX -ന് 65,102 രൂപയുമാണ് വില. കൂടാതെ ടിവിഎസ് ജൂപ്പിറ്റർ ക്ലാസിക് ഇപ്പോൾ 69,602 രൂപയ്ക്ക് വരുന്നു. കഴിഞ്ഞ മാസമാണ് ജൂപ്പിറ്റർ നിരയിലുടനീളം 651 രൂപ വരെ വിലവർധനവ് രേഖപ്പെടുത്തിയത്.

2019 ഡിസംബറിലാണ് ബിഎസ് 6 എഞ്ചിനോടെയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് വിപണിയിലെത്തുന്നത്. ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ നിരയില്‍ ബിഎസ് 6 പാലിക്കുന്ന ആദ്യ മോഡലായിരുന്നു ജൂപ്പിറ്റര്‍ ക്ലാസിക്. സ്‌കൂട്ടറില്‍ ഇടി-എഫ്‌ഐ (ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) സാങ്കേതികവിദ്യ നല്‍കിയതായും ഇതോടെ ബിഎസ് 6 പാലിക്കുന്ന 110 സിസി സ്‌കൂട്ടര്‍ മെച്ചപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്നും കമ്പനി പറയുന്നു.

110 സിസി എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്ന ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് സ്‌കൂട്ടറിന്‍റെയും ഹൃദയം. 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ചേര്‍ത്തുവെച്ചു. ടിവിഎസ് പാറ്റന്റ് നേടിയ ‘ഇക്കണോമീറ്റര്‍’ സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കി പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു.  മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും. യുഎസ്ബി ചാര്‍ജര്‍, മൊബീല്‍ ഫോണ്‍ സൂക്ഷിക്കുന്നതിന് മുന്നില്‍ പ്രത്യേക ഇടം, പുതിയ ടിന്റഡ് വൈസര്‍, യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ പ്രത്യേകതകളോടെയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ ക്ലാസിക് എത്തുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. എന്നാല്‍ പിറകില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകള്‍ നല്‍കി പരിഷ്‌കരിച്ചു. സ്റ്റാന്‍ഡേഡായി 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. എന്നാല്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായി ലഭിക്കും.

Follow Us:
Download App:
  • android
  • ios