Asianet News MalayalamAsianet News Malayalam

പുത്തന്‍ ജൂപ്പിറ്ററുമായി ടിവിഎസ്

രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ജൂപ്പിറ്ററിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. 

TVS launched Jupiter ZX Disc scooter
Author
Mumbai, First Published Aug 29, 2020, 1:07 PM IST

രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് ജൂപ്പിറ്ററിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. നവീകരിച്ച ഐ-ടച്ച് സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയിലും, ഡിസ്‌ക് ബ്രേക്ക് സുരക്ഷയിലുമെത്തിയിട്ടുള്ള ടിവിഎസിന്റെ ഈ ജൂപിറ്ററിന്റെ ZX ഡിസ്‌ക് വേരിയന്റിന് 69,052 രൂപയാണ് ദില്ലി എക്‌സ്‌ഷോറും വില.

മാറ്റ് സ്റ്റാര്‍ലൈറ്റ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലൂ, റോയല്‍ വൈന്‍ തുടങ്ങിയ മൂന്ന് നിറങ്ങളിലാണ് ജൂപിറ്റര്‍ ZX ഡിസ്‌ക് വേരിയന്റ് എത്തുന്നത്. യാത്രാസുഖം ഉയര്‍ത്തുന്നതിനായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഷോക്ക് അബ്‌സോര്‍ബേഴ്‌സ് നല്‍കിയിട്ടുള്ളതും ജൂപിറ്റര്‍ ZX ഡിസ്‌ക് വേരിയന്റിന്റെ ഹൈലൈറ്റാണ്.

ശബ്ദരഹിതവും പെട്ടെന്നുള്ള സ്റ്റാര്‍ട്ടിങ്ങും ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഐ-ടച്ച് സ്റ്റാര്‍ട്ട്. ഈ സാങ്കേതികവിദ്യ സ്‌കൂട്ടറിന്റെ ബാറ്ററി ആയുസ് വര്‍ധിപ്പിക്കുന്നതിനൊപ്പം 15 ശതമാനം അധിക ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 

എല്‍ഇഡി ഹെഡ്‌ലാമ്പ്, രണ്ട് ലിറ്റര്‍ ഗ്ലോവ് ബോക്‌സ്, മൊബൈല്‍ ചാര്‍ജര്‍, 21 ലിറ്റര്‍ സ്‌റ്റോറേജ് തുടങ്ങിയവ ജുപ്പിറ്ററിലെ ഫീച്ചറുകളാണ്. എട്ട് ബിഎച്ച്പി പവറും എട്ട് എന്‍എം ടോര്‍ക്കുമേകുന്ന 110 സിസി ബിഎസ്-6 എന്‍ജിനാണ് ജൂപ്പിറ്ററിന്‍റെ ഹൃദയം. 

ഓള്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനമാണ് ജൂപിറ്റര്‍ ZX-ലെ മറ്റൊരു സവിശേഷത. ഇഗ്നീഷന്‍, ഹാന്‍ഡില്‍ ലോക്ക്, സീറ്റ് ലോക്ക്, ഫ്യുവല്‍ ക്യാപ് തുടങ്ങിയവ ഒരു കീ ഹോളില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനൊപ്പം കാര്യക്ഷമമായ ഡിസ്‌ക് ബ്രേക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത് സുരക്ഷിതമായ യാത്രയും ഉറപ്പാക്കുന്നു. സ്‍കൂട്ടറിന്‍റെ ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും ഇല്ല. 

Follow Us:
Download App:
  • android
  • ios