ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് ഫ്യൂവല്‍ കോക്കുകള്‍ സൗകര്യപ്രദമായിരിക്കുമെന്ന് ടിവിഎസ് 

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഓട്ടോമാറ്റിക് ഫ്യൂവല്‍ കോക്കിന് പേറ്റന്റ് സ്വന്തമാക്കി രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസ് മോട്ടോര്‍ കമ്പനി. നിലവിലെ മാന്വല്‍, ഓട്ടോമാറ്റിക് ഫ്യൂവല്‍ കോക്കുകളേക്കാള്‍ സൗകര്യപ്രദമാണ് ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാവുന്ന ഓട്ടോമാറ്റിക് ഫ്യൂവല്‍ കോക്കുകളെന്ന് പേറ്റന്റ് അപേക്ഷയില്‍ ടിവിഎസ് വ്യക്തമാക്കുന്നു.

ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് ഇലക്ട്രിക്കലായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് ഫ്യൂവല്‍ കോക്കുകള്‍ സൗകര്യപ്രദമായിരിക്കുമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. ഇന്ധന ടാങ്കില്‍നിന്ന് എന്‍ജിനിലേക്കുള്ള ഇന്ധന വിതരണം താല്‍ക്കാലികമായി വിച്ഛേദിക്കല്‍ ഇനി കുറേക്കൂടി എളുപ്പമായിരിക്കും. മാന്വല്‍ സാഹചര്യങ്ങളില്‍, എന്‍ജിന്‍ ഓഫ് ചെയ്തശേഷം ഫ്യൂവല്‍ കോക്ക് അടയ്ക്കാന്‍ മറക്കുമ്പോള്‍ ഇന്ധനം പാഴാകുന്നതിന് തടയിടുകയാണ് പുതിയ പാറ്റന്റ് നേടിയതിലൂടെ ടിവിഎസ്.