Asianet News MalayalamAsianet News Malayalam

വിദേശത്തും താരമായി ടിവിഎസ് എന്‍ടോര്‍ക്ക്, വിറ്റത് ഒരുലക്ഷം യൂണിറ്റുകള്‍

ഇന്ത്യന്‍ നിരത്തുകളില്‍ മാത്രമല്ല വിദേശ വിപണികളിലും കരുത്ത് തെളിയിച്ച് ടിവിഎസ് എന്‍ടോര്‍ക്ക്

TVS Ntorq clocks 1 lakh unit sales globally
Author
Mumbai, First Published May 21, 2021, 3:55 PM IST

ഇന്ത്യന്‍ നിരത്തുകളില്‍ മാത്രമല്ല വിദേശ വിപണികളിലും കരുത്ത് തെളിയിച്ച് ടിവിഎസ് എന്‍ടോര്‍ക്ക്. ഇതിനോടകം വിദേശ നിരത്തുകളില്‍ ഒരുലക്ഷം എന്‍ടോര്‍ക്ക് വിറ്റഴിച്ചു എന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് ബന്ധിത സ്‌കൂട്ടറെന്ന സവിശേഷതയോടെ 2018-ലാണ് എന്‍ടോര്‍ക്കിനെ കമ്പനി അവരിപ്പിക്കുന്നത്. അതെ വര്‍ഷം എന്‍ടോര്‍ക്ക് വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിച്ചിരുന്നു. സൗത്ത് ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡില്‍-ഈസ്റ്റ് എന്നിവിടങ്ങളിലായി 19 രാജ്യങ്ങളിലേക്ക് നിലവില്‍ ഈ സ്‍കൂട്ടര്‍ കയറ്റുമതി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്തും സ്വദേശത്തും യുവാക്കളാണ് എന്‍ടോര്‍ക്കിന്റെ പ്രധാന ഉപഭോക്താക്കളെന്നും ടിവിഎസ് മോട്ടോര്‍സ് പറയുന്നു. സ്‍മാര്‍ട്ട് സ്‌കൂട്ടര്‍ എന്ന എന്ന പേരോടെയാണ് എന്‍ടോര്‍ക്ക് എത്തിയത്. ടിവിഎസ് സമാര്‍ട്ട് എക്‌സോണെറ്റ് സിസ്റ്റം, ടിവിഎസ് കണക്ട് മൊബൈല്‍ ആപ്പുമായി സ്‌കൂട്ടറിനെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ബ്ലുടൂത്ത് കണക്ടവിറ്റി, നാവിഗേഷന്‍ അസിസ്റ്റ്, സ്പീഡ് റെക്കോഡര്‍, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ്, ഫോണ്‍ ബാറ്ററി ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.

ആറ് നിറങ്ങളില്‍ എന്‍ടോര്‍ക്ക് വിപണിയില്‍ എത്തിയിട്ടുണ്ട്. ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് എത്തുന്നത്. 124.8 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മൂന്ന് മോഡലിലും കരുത്തേകുന്നത്. ഇത് 9.1 ബി.എച്ച്.പി. പവറും 10.5 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് സിവിടി  ഗിയര്‍ബോക്‌സാണ്.

കഴിഞ്ഞ വര്‍ഷം ടിവിഎസ് എന്‍ടോര്‍ക്ക് 125 അതിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉടനീളം റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ വിദ്യ അവതരിപ്പിച്ചിരുന്നു. ഈ പരിണാമം തുടരുന്നതോടൊപ്പം ഇസഡ് ജനറേഷനായ പുതുതലമുറ ഉപഭോക്താക്കളെ ആനന്ദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇസഡ് ജനറേഷനെ സംബന്ധിച്ചിടത്തോളം മാര്‍വല്‍ യൂണിവേഴ്‌സ് ഒരു ശക്തമായ ഇഷ്ടമേഖലയാണ്. മാര്‍വല്‍ അവഞ്ചേഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സൂപ്പര്‍ സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കുന്നതോടെ ടിവിഎസ് എന്‍ടോര്‍ക് 125 പുതിയ വഴിത്തിരിവാണ് സൃഷ്ടിക്കുന്നതെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios