Asianet News MalayalamAsianet News Malayalam

നോർട്ടൺ V4SV സൂപ്പർബൈക്കുമായി ടിവിഎസ്

1,200 സിസി വി4 എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 187.5 എച്ച്പിയും 125 എൻഎം ടോര്‍ഖും സൃഷ്‍ടിക്കും. ഇത് നിലവിലുണ്ടായിരുന്ന മോഡലിനെക്കാള്‍ അൽപ്പം കുറവാണ്.   

TVS owned Norton reveals V4SV superbike
Author
Mumbai, First Published Oct 31, 2021, 11:01 PM IST

ഴിഞ്ഞ വർഷം ടിവിഎസ് (TVS) ഏറ്റെടുത്ത ബ്രിട്ടീഷ് (British) മോട്ടോർസൈക്കിൾ കമ്പനിയായ നോര്‍ട്ടണ്‍ (Norton) അതിന്റെ ഏറ്റവും പുതിയ മുൻനിര ബൈക്കായ  V4SV സൂപ്പർബൈക്കിനെ അവതരിപ്പിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

1,200 സിസി വി4 എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 187.5 എച്ച്പിയും 125 എൻഎം ടോര്‍ഖും സൃഷ്‍ടിക്കും. ഇത് നിലവിലുണ്ടായിരുന്ന മോഡലിനെക്കാള്‍ അൽപ്പം കുറവാണ്.  ഉയർന്ന നിലവാരമുള്ള ട്രാക്ക്-റെഡി ബ്രിട്ടീഷ് മോട്ടോർസൈക്കിളിനായി തിരയുന്നവർക്ക് വേണ്ടിയാണ് നോർട്ടൺ നിർമ്മിച്ചിരിക്കുന്നത്.

കാർബൺ ഫൈബർ കൊണ്ടാണ് വി4എസ്വിയുടെ ബോഡി വർക്ക്. ബൈക്കിന്‍റെ  ‘കാർബൺ’ മോഡ് തെരെഞ്ഞെടുക്കയാണെങ്കില്‍ വിലകൂടിയ ഭാരം കുറഞ്ഞ മെറ്റീരിയലിൽ നിർമ്മിച്ച ചക്രങ്ങളുള്ള ബൈക്ക് ലഭിക്കും.  സാധാരണ നോർട്ടൺ ഫാഷനിൽ മിറർ ഫിനിഷ് ലഭിക്കുന്നതിനായി പോളിഷ് ചെയ്ത അലുമിനിയം ട്യൂബ് ഫ്രെയിമാണ് ബൈക്കിനുള്ളത്. ടിടി റേസ് ബൈക്കുകളിൽ നിന്ന് വികസിപ്പിച്ച റൈസിംഗ് റേറ്റ് ലിങ്കേജ് ജ്യാമിതിയുള്ള ബ്രേസ്ഡ് ആൻഡ് അണ്ടർസ്ലംഗ് സിംഗിൾ-സൈഡഡ് ബില്ലറ്റ് സ്വിംഗാർമുമായി ഈ ഫ്രെയിം ജോടിയാക്കിയിരിക്കുന്നു.

ബില്ലറ്റ്-മെഷീൻ ചെയ്‍ത ഫൂട്ട് പെഗ് ഉള്‍പ്പെടെയുള്ളവയാണ് V4SV-യിൽ കാണുന്ന മറ്റ് പ്രീമിയം ഘടകങ്ങൾ. ആറ് ഇഞ്ച് ഫുൾ കളർ ഡിസ്‌പ്ലേ പോലെയുള്ള ഇലക്ട്രോണിക്‌സ് ഉപയോഗിച്ച് V4SV യും ഒരുക്കിയിരിക്കുന്നു. സസ്പെൻഷനെ സംബന്ധിച്ചിടത്തോളം, ബൈക്കിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന ഓഹ്ലിൻസ് NIX30 ഫോർക്കും ഓഹ്ലിൻസ് TTXGP മോണോഷോക്കും ഉപയോഗിക്കുന്നു. 

Follow Us:
Download App:
  • android
  • ios