Asianet News MalayalamAsianet News Malayalam

റേഡിയോണിന് പുതിയ നിറങ്ങളുമായി ടിവിഎസ്

ചുവപ്പ്, കറുപ്പ് എന്നിവയ്‌ക്കൊപ്പം നീല, കറുപ്പ് എന്നിവയുടെ ഡ്യുവൽ ടോൺ ഓപ്ഷനുകളിലാണ് പുതിയ ബൈക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

TVS Radeon launched in new colours for festive season
Author
Mumbai, First Published Oct 27, 2021, 9:05 PM IST

നപ്രിയ കമ്മ്യൂട്ടര്‍ ബൈക്ക് (Commuter Bike) റേഡിയോണിന്  (TVS Radeon) ഈ ഉത്സവ സീസണിൽ രണ്ട് പുതിയ ഡ്യുവൽ ടോൺ നിറങ്ങള്‍ കൂടി നല്‍കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്‍സ് (TVS Motors). ചുവപ്പ്, കറുപ്പ് എന്നിവയ്‌ക്കൊപ്പം നീല, കറുപ്പ് എന്നിവയുടെ ഡ്യുവൽ ടോൺ ഓപ്ഷനുകളിലാണ് പുതിയ ബൈക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് കൂടാതെ ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും ഇതുവരെ വരുത്തിയിട്ടില്ല. ഈ രണ്ട് പുതിയ ഡ്യുവൽ ടോൺ നിറങ്ങളും ബൈക്കിന്റെ ഇന്ധന ടാങ്കിൽ കാണാം. ഇതുകൂടാതെ, അതിന്റെ ഹെഡ്‌ലാമ്പിന് ബോഡി കളർ മാത്രമായിരിക്കും. ബൈക്കിന്റെ സൈഡ് പാനലിൽ ഡ്യുവൽ ടോൺ ടച്ചും ഉണ്ടാകും. മറുവശത്ത്, എഞ്ചിനിലെ ഗോൾഡൻ ടച്ച്, അലോയ് വീലുകൾ എന്നിവയും ബ്ലാക്ക് കളർ ഓപ്ഷനിൽ ലഭ്യമാകും.

റേഡിയോണ്‍ വില കുറഞ്ഞ ബൈക്കാണെന്നും കൂടുതൽ മൈലേജ് നൽകുമെന്നും ടിവിഎസ് മോട്ടോർ അവകാശപ്പെടുന്നു. ഒരു ലിറ്റർ പെട്രോളിൽ 79.3 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്യുവൽ ടോൺ ഡ്രം വേരിയന്റിന്റെ ദില്ലി എക്‌സ് ഷോറൂം വില ഏകദേശം 69,000 രൂപയിൽ ആരംഭിക്കുന്നു, ഡിസ്‌ക് വേരിയന്റിന് ഏകദേശം 72,000 രൂപ വിലവരും.

109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് റേഡിയോണിന്‍റെ ഹൃദയം. ഫ്യൂൽ ഇഞ്ചക്ഷൻ സംവിധാനമുള്ള ഈ എഞ്ചിൻ 7,350 ആർപിഎമ്മിൽ 8.08 ബിഎച്ച്പി പരമാവധി കരുത്തും 4,500 ആർപിഎമ്മിൽ 8.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. നാല് സ്‍പീഡ് ഗിയര്‍ബോക്‌സാണ് പുതിയ മോഡലിലും ട്രാന്‍സ്‍മിഷന്‍.

സിംഗിള്‍ ക്രാഡില്‍ ട്യൂബുലാര്‍ ഫ്രെയ്മിലാണ് റേഡിയോണിന്റെ പിറവി. വലിയ സീറ്റ്, ഹെഡ്‌ലാമ്പിലെ ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിന്റെ സവിശേഷത.

2025 എംഎം നീളവും 705 എംഎം വീതിയും 1080 എംഎം ഉയരവുമുണ്ട് ബൈക്കിന്. 1265 എംഎം ആണ് വീൽബേസ്. 10 ലിറ്റർ ആണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. ഒരു ഫുൾ ടാങ്കിൽ 650 കിലോമീറ്റർ വരെ റേഡിയോണിന് സഞ്ചരിക്കാനാവും.  ഡിസ്‌ക്, ഡ്രം ബ്രേക്കുകള്‍ റേഡിയോണിന് സുരക്ഷയൊരുക്കും. 180 എംഎം ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്റര്‍. 18 ഇഞ്ചാണ് അലോയി വീല്‍. 

സ്റ്റാൻഡേർഡ് മോഡലിൽ ഡ്രം ബ്രേക്കുകളും സ്പെഷ്യൽ എഡിഷൻ വേരിയന്റിനു മുൻവശത്ത് ഒരു ഓപ്‌ഷണൽ ഡിസ്‍ക് ബ്രേക്കും ലഭ്യമാണ്. ഹീറോ സ്പ്ലെൻഡർ ഐസ്മാർട്ട് 110, ടിവിഎസ് സ്റ്റാർ സിറ്റി പ്ലസ് എന്നിവരാണ് ടിവിഎസ് റേഡിയോണിന്‍റെ എതിരാളികള്‍. 
 

Follow Us:
Download App:
  • android
  • ios