Asianet News MalayalamAsianet News Malayalam

സ്‍കൂട്ടി പെപ് പ്ലസ് വില വീണ്ടും കൂട്ടി ടിവിഎസ്

ഇപ്പോഴിതാ വീണ്ടുമൊരു വില വര്‍ദ്ധനവു കൂടി നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. 

TVS scooty pep plus price hiked
Author
Mumbai, First Published Aug 25, 2020, 4:12 PM IST

2020 ഏപ്രിലില്‍ ആണ് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസിനെ ബിഎസ് 6 എഞ്ചിനോടെ വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 51,754 രൂപയും ബേബലിഷിയസ്, മാറ്റ് എഡിഷന്‍ സീരീസിന് 52,954 രൂപയുമായിരുന്നു അവതരണ വേളയില്‍ വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം ഏകദേശം 6,700 രൂപയും 6400 രൂപയും വര്‍ധിച്ചിരുന്നു. പിന്നാലെ ജൂണില്‍ 800 രൂപയോളം വാഹനത്തിനു കൂട്ടി. ഇപ്പോഴിതാ വീണ്ടുമൊരു വില വര്‍ദ്ധനവു കൂടി നടപ്പിലാക്കിയിരിക്കുകയാണ് കമ്പനി. ഇത്തവണയും 800 രൂപയോളമാണ് സ്‍കൂട്ടറിന് കൂടുന്നത്. 

അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ വരുത്തിയിട്ടില്ല. പുത്തന്‍ കളറുകളിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇതോടെ സ്‌കൂട്ടര്‍ ഇപ്പോള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്.  പുതിയ സ്‌കൂട്ടറില്‍ ഫീച്ചറുകളിലും എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകളിലും മാറ്റമില്ല. പെയിന്റ് സ്‌കീമുകളില്‍ മാത്രമാണ് മാറ്റം. കോറല്‍ മാറ്റ്, അക്വാ മാറ്റ് എന്നീ രണ്ട് പുതിയ നിറങ്ങളിലും ഇപ്പോള്‍ സ്‌കൂട്ടര്‍ ലഭിക്കും. മൊബീല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് 12 വോള്‍ട്ട് സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാം എന്നിവ ഫീച്ചറുകളാണ്.

1,230 മില്ലിമീറ്ററാണ് പുതിയ സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിന്റെ വീല്‍ബേസ്. മുന്‍, പിന്‍ ചക്രങ്ങളില്‍ 110 എംഎം വ്യാസമുള്ള ഡ്രം ബ്രേക്ക് നല്‍കിയിരിക്കുന്നു. 95 കിലോഗ്രാം മാത്രമാണ് കര്‍ബ് വെയ്റ്റ്. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്. 

87.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 6,500 ആര്‍പിഎമ്മില്‍ 5 ബിഎച്ച്പി പരമാവധി കരുത്തും 4,000 ആര്‍പിഎമ്മില്‍ 5.8 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടി ഗിയര്‍ബോക്‌സ് തുടരുന്നു. ഇക്കോത്രസ്റ്റ് സാങ്കേതികവിദ്യ മികച്ച പിക്കപ്പും മെച്ചപ്പെട്ട ഇന്ധനക്ഷമതയും നല്‍കും.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ റിവിംഗ് റെഡ്, തിളക്കമുള്ള സ്വര്‍ണം, ഫ്രോസ്റ്റഡ് ബ്ലാക്ക്, നീറോ ബ്ലൂ എന്നീ കളറുകളില്‍ ലഭ്യമാകുമ്പോള്‍ ബാബലീഷ്യസ് പ്രിന്‍സസ് പിങ്കിലും മാറ്റ് പതിപ്പ് അക്വാ മാറ്റ്, കോറല്‍ മാറ്റ് എന്നിവയിലും തെരഞ്ഞെടുക്കാം. 
 

Follow Us:
Download App:
  • android
  • ios