Asianet News MalayalamAsianet News Malayalam

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ബിഎസ്6 വരുന്നൂ

ബിഎസ്-6 എന്‍ജിനിലേക്ക് മാറാനൊരുങ്ങി ടിവിഎസിന്റെ സ്‌കൂട്ടി സെസ്റ്റ് 110. 

TVS Scooty Zest 110 BS6 to be launched in India soon
Author
Mumbai, First Published Apr 25, 2020, 4:16 PM IST

ബിഎസ്-6 എന്‍ജിനിലേക്ക് മാറാനൊരുങ്ങി ടിവിഎസിന്റെ സ്‌കൂട്ടി സെസ്റ്റ് 110. വാഹനത്തിന്റെ വരവറിയിച്ചുള്ള പുതിയ ടീസര്‍ ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ഡിസൈന്‍ ശൈലിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് സൂചന. എന്നാലും, ഡ്യുവല്‍ ടോണ്‍ സീറ്റ് കവര്‍, പുതിയ സെസ്റ്റില്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിനൊപ്പം തന്നെയുള്ള ഡിആര്‍എല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, യുഎസ്ബി ചര്‍ജിങ്ങ് പോര്‍ട്ട്, 19 ലിറ്റര്‍ സ്‌റ്റോറേജ്, പാര്‍ക്കിങ്ങ് ബ്രേക്ക്, ട്യൂബ് ലെസ് ടയര്‍ എന്നിവ സ്‌കൂട്ടറിന് ലഭിച്ചേക്കും. 

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ശ്രദ്ധനേടിയിട്ടുള്ള ഈ സ്‌കൂട്ടര്‍ ഇത്തവണ പ്രകൃതി സൗഹാര്‍ദമായിരിക്കുമെന്നാണ് റിപ്പോർട്ട്. ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനായിരിക്കും വാഹനത്തിന് കരുത്ത്. 7.8 ബിഎച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കുമായിരുന്നു ബിഎസ്- 4 എന്‍ജിന്‍ മോഡലില്‍ ഈ എന്‍ജിന്റെ പവര്‍. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമായിരിക്കും വാഹനത്തില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. വാഹനത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
 

Follow Us:
Download App:
  • android
  • ios