മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികൾ കൺസെപ്റ്റ് രൂപത്തിൽ 2022 ഓഗസ്റ്റ് 15 ന് യുകെയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് .
രാജ്യത്തെ വാഹന പ്രേമികളെ ആവേശത്തിലാക്കി, അടുത്ത രണ്ട് മാസങ്ങൾ പുതിയ ഉൽപ്പന്ന ലോഞ്ചുകളുമായി സജീവമാകാന്‍ ഒരുങ്ങുകയാണ് വിവിധ കമ്പനികള്‍. സെഗ്‌മെന്റുകളില്‍ ഉടനീളം നിരവധി പുതിയ എസ്‌യുവി ലോഞ്ചുകൾ ഉണ്ടാകും. ഒപ്പം ഇലക്‌ട്രിക് വെഹിക്കിൾ മഹീന്ദ്രയുടെയും എംജിയുടെയും ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ അഞ്ച് പുതിയ ഇലക്ട്രിക് എസ്‌യുവികൾ കൺസെപ്റ്റ് രൂപത്തിൽ 2022 ഓഗസ്റ്റ് 15 ന് യുകെയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
സെപ്റ്റംബറിൽ മഹീന്ദ്ര XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക് ആവർത്തനം പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ, എംജി മോട്ടോർ ഇന്ത്യ ഉടൻ തന്നെ എൻട്രി ലെവൽ ZS EV എക്‌സൈറ്റ് വേരിയന്റും വലിയ ബാറ്ററി പാക്കും അവതരിപ്പിക്കും. വരാനിരിക്കുന്ന രണ്ട് ഇലക്ട്രിക് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.
മഹീന്ദ്ര XUV300 EV
XUV300-ന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പിന് പേരിട്ടിരിക്കുന്നത് മഹീന്ദ്ര XUV400 എന്നാണ്. കൗതുകകരമെന്നു പറയട്ടെ, ഇലക്ട്രിക് എസ്‌യുവി അതിന്‍റെ പെട്രോൾ എതിരാളിയേക്കാൾ നീളമുള്ളതായിരിക്കും. ടാറ്റ നെക്‌സോൺ ഇവിയിൽ ലഭ്യമായ സിലിണ്ടർ ആകൃതിയിലുള്ള എൽഎഫ്‌പി ബാറ്ററികളേക്കാൾ മികച്ചതാണെന്ന് അവകാശപ്പെടുന്ന ഉയർന്ന ഊർജസാന്ദ്രതയുള്ള എൻഎംസി ബാറ്ററികൾ എൽജി കെമിൽ നിന്ന് കാർ നിർമ്മാതാവ് ലഭ്യമാക്കും. ഈ സെല്ലുകൾ ദീർഘദൂരവും കൂടുതൽ ശക്തിയും ഉറപ്പാക്കും. ഫുൾ ചാർജ് ചെയ്‍താൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാൻ പുതിയ XUV400 വാഗ്ദ്ധാനം ചെയ്യും. അവസാന മോഡലിന്റെ ഡിസൈൻ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ആശയത്തിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കും.
മഹീന്ദ്രയങ്ങനെ കൊതിപ്പിച്ച് കടന്നുകളയില്ല; ഇതാ പുത്തന്‍ സ്കോര്‍പിയോയുടെ സുപ്രധാന പ്രഖ്യാപനം
2022 എംജി ഇസെഡ്എസ് ഇവി
ഇലക്ട്രിക് എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റായ എംജി ഇസെഡ്എസ് ഇവി എക്‌സൈറ്റിന് വലിയ 50.3kWh ബാറ്ററി പാക്ക് ലഭിക്കും. ഒറ്റ ചാർജിൽ ക്ലെയിം ചെയ്‍ത 461 കിലോമീറ്റർ റേഞ്ച് നൽകാൻ ഈ സജ്ജീകരണം അതിനെ പ്രാപ്തമാക്കും. 174 bhp കരുത്തും 280 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുണ്ട്. വലിയ ശേഷിയുള്ള ബാറ്ററി ഉപയോഗിച്ച്, പുതിയ എക്‌സൈറ്റ് വേരിയന്റിന് 8.5 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇലക്ട്രിക് എസ്‌യുവി മോഡൽ ലൈനപ്പിലേക്ക് കാർ നിർമ്മാതാവ് രണ്ട് പുതിയ എക്സ്ക്ലൂസീവ് വേരിയന്റുകളും അവതരിപ്പിക്കും.
പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍!
