Asianet News MalayalamAsianet News Malayalam

മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫിയുമായി യൂബര്‍

മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫിയുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍

Uber Mask Verification Selfie
Author
Mumbai, First Published Oct 21, 2020, 3:50 PM IST

മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫിയുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബര്‍. ഡ്രൈവര്‍മാരില്‍ നിന്നും ലഭിക്കുന്ന ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍മ്പ് ചെയ്ത യാത്രയില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരോട് അടുത്ത യാത്ര ബുക്ക് ചെയ്യുന്നതിനായി മാസ്‌ക് ധരിച്ചതായി കാണിക്കുന്ന ഒരു സെല്‍ഫി എടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന പുതിയ നയം യൂബര്‍ അവതരിപ്പിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 മെയ് മാസത്തില്‍ ഊബര്‍ ഡ്രൈവര്‍മാര്‍ക്കായി മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫി എന്ന നൂതന സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്തു. ഇതിലൂടെ ഇന്ത്യയിലുടനീളം 17.44 ദശലക്ഷത്തിലധികം വെരിഫിക്കേഷന്‍ നടത്തി. ഈ വര്‍ഷാരംഭത്തില്‍ മൂന്നോട്ടുവെച്ച പ്രീ-ട്രിപ്പ് മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫിയെന്ന നൂതന സാങ്കേതിക വിദ്യയിലൂടെ ഡ്രൈവര്‍മാര്‍ യാത്രിക്കുമുന്പ് മാസ്‌ക് ധരിക്കുന്നു വെന്ന് ഉറപ്പാക്കുന്നു. അതെ നയം തന്നെ യാത്രികര്‍ക്കും ഇന്ന് ബാധകമാകുന്നു.

ഗൂഗിള്‍ ഓണ്‍ലൈന്‍ ചെക്ക്‌ലിസ്റ്റ്, റൈഡറുകള്‍ക്ക് നിര്‍ബന്ധിത മാസ്‌ക് നയം, ഡ്രൈവര്‍മാര്‍ക്ക് പ്രീ-ട്രിപ്പ് മാസ്‌ക് വെരിഫിക്കേഷന്‍ സെല്‍ഫികള്‍, കോവിഡ് -19 സുരക്ഷാ അവബോധംഎന്നിവ കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂബര്‍ സ്വീകരിച്ച സമഗ്ര സുരക്ഷാ നടപടികളാണ്. യാത്രികരോ ഡ്രൈവറോ മാസ്‌ക് ധരിച്ചിട്ടില്ലെങ്കില്‍, പിഴയില്ലാതെ റൈഡര്‍ക്കും ഡ്രൈവര്‍മാര്‍ക്കും യാത്ര റദ്ദാക്കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios