Asianet News MalayalamAsianet News Malayalam

142 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ഒടുവിൽ സംഭവിച്ചത്

സാങ്കേതിക പ്രശ്നമാണ്  എൻജിൻ തീപിടിക്കാൻ ഇടയാക്കിയതെന്നാണ് യുണൈറ്റഡ് എയർലൈൻസ് അധികൃതർ പറയുന്നത്.

united airlines flight engine fire
Author
Washington D.C., First Published May 30, 2019, 2:14 PM IST

യാത്രക്കാരുമായി പറന്നുയർന്ന വിമാനം കടലിന് നടുവിൽ വച്ച് തീപിടിച്ചാൽ എന്താകും അവസ്ഥ.  അടുത്ത് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് പോലും അറിയാതെ, ജീവതത്തിനും മരണത്തിനും ഇടയിലുള്ള അവസ്ഥയിലൂടെയാകും വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും കടന്നുപോകുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 142 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്നുയർന്ന വിമാനം കടലിന് മുകളിൽ വച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ  ഇടത്തെ എൻജിനാണ് തീപിടിച്ചത്. ഒടുവിൽ പൈലറ്റുമാരുടെ സമയോജിതമായ ഇടപെടലിലൂടെ വിമാനം താഴെ ഇറക്കുകയായിരുന്നു. 

സാങ്കേതിക പ്രശ്നമാണ്  എൻജിൻ തീപിടിക്കാൻ ഇടയാക്കിയതെന്നാണ് യുണൈറ്റഡ് എയർലൈൻസ് അധികൃതർ പറയുന്നത്. എന്തായാലും ആർക്കും പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Follow Us:
Download App:
  • android
  • ios