Asianet News MalayalamAsianet News Malayalam

പെട്രോൾ-ഡീസൽ കാറുകള്‍ നിരോധിക്കാനൊരുങ്ങി ഈ രാജ്യം!

നേരത്തെ​ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം ​മുമ്പുതന്നെ നിരോധനം കൊണ്ടുവരാനാണ്​ തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്​ട്രിക്​ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്​ ഈ നീക്കം

United Kingdom to lift ban on petrol and diesel car sales
Author
Britain, First Published Nov 16, 2020, 9:19 AM IST

പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന 2030 മുതൽ നിരോധിക്കുന്നത്​ സംബന്ധിച്ച നിർണായക നീക്കവുമായി ബ്രിട്ടന്‍. പ്രഖ്യാപനം അടുത്തയാഴ്​ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തുമെന്നാണ്​ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്​ ചെയ്യുന്നത്. നേരത്തെ​ പദ്ധതിയിട്ടതിനേക്കാൾ അഞ്ച് വർഷം ​മുമ്പുതന്നെ നിരോധനം കൊണ്ടുവരാനാണ്​ തീരുമാനം. അന്തരീക്ഷ മലിനീകരണം കുറക്കലും ഇലക്​ട്രിക്​ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ്​ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രധാനമന്ത്രിയുടെ രിസ്ഥിതിക നയത്തെക്കുറിച്ചുള്ള പ്രസംഗം അടുത്തയാഴ്‍ച നടക്കുമെന്നും ഈ പ്രസംഗത്തില്‍  2030ൽ നിരോധനം വരുന്നത്​ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നുമാണ്​ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ ഫിനാൻഷ്യൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നത്. അതേസമയം, ഹൈബ്രിഡ്​ കാറുകളുടെ വിൽപ്പന 2035ൽ മാത്രമേ നിരോധിക്കുകയുള്ളൂ. ഫോസിൽ ഇന്ധനത്തിനൊപ്പം ഇലക്​ട്രിക്​ പവർ കൂടി ഉൾപ്പെടുത്തിയാണ്​ ഈ വാഹനങ്ങളുടെ പ്രവർത്തനം.

ഹരിതഗൃഹ വാതകങ്ങളുടെ അളവ്​ കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, 2040 മുതല്‍ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നത് നിരോധിക്കാനായിരുന്നു ബ്രിട്ടന്‍ ആദ്യം പദ്ധതിയിട്ടത്​. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ അത്​ 2035 ആക്കി ചുരുക്കി. ഇതാണ് വീണ്ടും മാറ്റുന്നത്. 

പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കുന്നത് ബ്രിട്ടീഷ് വാഹന വിപണിയിൽ വലിയ മാറ്റം ഉണ്ടാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.  നിലവിൽ രാജ്യത്ത്​ കാർ വിൽപ്പനയുടെ 73.6 ശതമാനം പെട്രോൾ- ഡീസൽ വാഹനങ്ങളാണെന്ന്​ കണക്കുകൾ പറയുന്നു. 5.5 ശതമാനം മാത്രമാണ്​ ഇലക്ട്രിക് കാറുകളും ബാക്കി ഹൈബ്രിഡ് വാഹനങ്ങളും ആണെന്നാണ് കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios