അത് മുമ്പ് കണ്ട മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്‍തമാണ് എന്നും പുതിയ കെടിഎം 200 ഡ്യൂക്കിൽ പൂർണ്ണമായും പുതിയ ഡിസൈനും പരിഷ്‌ക്കരിച്ച മെക്കാനിക്കലുകളും അത് അടുത്ത തലമുറ 390 ഡ്യൂക്കിൽ നിന്ന് കടമെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്ത തലമുറ കെടിഎം 200 ഡ്യൂക്ക് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവന്ന ചാര ചിത്രങ്ങള്‍ അടുത്ത തലമുറ 390 ഡ്യൂക്കിനെ അപേക്ഷിച്ച് വ്യത്യസ്‍തവും ചെറുതുമായ ബോഡി ഡിസൈൻ കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അത് മുമ്പ് കണ്ട മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്‍തമാണ് എന്നും പുതിയ കെടിഎം 200 ഡ്യൂക്കിൽ പൂർണ്ണമായും പുതിയ ഡിസൈനും പരിഷ്‌ക്കരിച്ച മെക്കാനിക്കലുകളും അത് അടുത്ത തലമുറ 390 ഡ്യൂക്കിൽ നിന്ന് കടമെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യെസ്‍ഡി പ്രേമികളേ നിങ്ങളുടെ യാത്രകള്‍ ഇനി കൂടുതല്‍ കളറാകും, കാരണം ഇതാണ്!
വിദേശ മോഡലായ സൂപ്പർ ഡ്യൂക്ക് 1220R-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നീളമുള്ള ടാങ്ക് എക്സ്റ്റൻഷനുകളോട് കൂടിയ എഡ്‍ജിയർ ഡിസൈനോടെയാണ് പുതിയ തലമുറ 200 ഡ്യൂക്ക് വരുന്നത്. കെടിഎമ്മിന്‍റെ നിലവിലെ ഇന്ത്യൻ ലൈനപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോട്ടഡ് ഇമേജുകൾ വ്യത്യസ്തവും അതുല്യവുമായ സ്വിച്ച് ഗിയർ കാണിക്കുന്നു. ഈ മോട്ടോർസൈക്കിളിന്റെ പ്രത്യേകത പിന്നിൽ വ്യത്യസ്‍തമായ മോണോഷോക്കിൽ തുടരുന്നു. സ്വിംഗ്ആമിന് പരിഷ്‍കരിച്ച രൂപവും ഡിസൈനും ലഭിക്കുന്നു. മൊത്തത്തിലുള്ള ബൈക്ക് നിലവിലെ മോഡലിനേക്കാൾ പരുക്കനും മൂർച്ചയുള്ളതുമാണെന്ന് തോന്നുന്നു.
നിലവിലുള്ള മോഡലിൽ നിന്ന് വ്യത്യസ്‍തമായ രൂപകൽപ്പനയും എഞ്ചിൻ മൗണ്ട് കാണിക്കുന്നു. പിൻവശത്തെ എൽഇഡി ലൈറ്റുകളും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും മാത്രമാണ് ഈ ടെസ്റ്റിംഗ് ബൈക്കിൽ കാണുന്ന സമാന ഘടകങ്ങൾ. അടുത്ത തലമുറ ഡ്യൂക്ക് 200-ലും ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്പെസിഫിക്കേഷനുകളെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങള്‍ അറിവില്ലെങ്കിലും, അതിന്റെ മുൻഗാമിയേക്കാൾ കൂടുതൽ ശക്തിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇതാ 2022ല്‍ ഇന്ത്യൻ ടൂവീലര്‍ വിപണിയെ ഞെട്ടിക്കാനിരിക്കുന്ന ചില ബൈക്കുകൾ
ഈ പുതിയ കെടിഎമ്മിൽ കാണുന്ന മെക്കാനിക്കൽ മാറ്റങ്ങൾ ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക് റിമ്മിന്റെ മറുവശത്തേക്ക് മാറ്റി, റിമ്മുകൾ അടുത്ത തലമുറ ആർസി മോഡലുകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഈ ബൈക്കിന്റെ സബ്ഫ്രെയിമും പുനർനിർമ്മിച്ചിരിക്കുന്നു. പിൻഭാഗത്ത് പിലിയണിന് സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ ലഭിക്കുന്നു. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഡിസ്‌പ്ലേ യൂണിറ്റാണ് സ്‌പോട്ട് ബൈക്കിൽ കാണുന്ന മറ്റ് മാറ്റങ്ങൾ. കൂടാതെ 390 ശ്രേണിക്ക് സമാനമായ TFT യൂണിറ്റ് ഡിസൈൻ ലഭിക്കും. അതേസമയം എല്‍സിഡി യൂണിറ്റിന് 250 അഡ്വഞ്ചറിന് സമാനമാണ്. സ്‌പൈഡ് ഇമേജുകൾ സ്‌ക്രീനിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെങ്കിലും, ഒരു അടിസ്ഥാന എൽസിഡി ഡാഷ് വില കഴിയുന്നത്ര കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം.
കൊതിപ്പിക്കും വിലയില്‍ പുത്തന്‍ ഡിയോയുമായി ഹോണ്ട!
പുതിയ ഡ്യൂക്ക് 200 അതിന്റെ മുൻഗാമിയേക്കാൾ കാര്യമായ മാറ്റങ്ങൾ വരുത്തിയതിനാൽ, നിലവിലെ മോഡലിനേക്കാൾ ഇതിന് വില കൂടിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്ത തലമുറ ഡ്യൂക്ക് 390 പുറത്തിറക്കിയതിന് ശേഷം പുതിയ ഡ്യൂക്ക് 200 അടുത്ത വർഷം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
