അടുത്തിടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസിന്‍റെ  2021 ലെക്സസ് LS ഫെയ്‌സ്‌ലിഫ്റ്റ് എത്തിയത്.  ഇപ്പോഴിതാ തങ്ങളുടെ മുന്‍നിര സെഡാന്‍ LS-ന് പുതിയ വേരിയന്റ് അവതരിപ്പിച്ചിരിക്കുകയാണ് ലെക്‌സസ് ഇന്ത്യ. LS 500H നിഷിജിന്‍ എന്ന പുതിയ പതിപ്പാണ് വിപണിയിൽ എത്തിയത്. 2.22 കോടി രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് ഈ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ലെക്‌സസ് LS 500 നിഷിജിന്‍ ഇപ്പോള്‍ 'ജിന്‍-ഇ-ലസ്റ്റര്‍' എന്ന പുതിയ എക്സ്റ്റീരിയര്‍ കളര്‍ സ്‌കീമുമായി എത്തുന്നു.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ അതേ പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് പുതിയ ലെക്‌സസ് LS500 നിഷിജിന്‍ വിപണിയില്‍ എത്തുന്നത്. 3.5 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിന്റെ രൂപത്തിലാണ് ഇത് എത്തുന്നത്. ഈ എഞ്ചിന്‍ 354 bhp കരുത്തും 350 Nm ടോർക്കും ആണ് സൃഷ്ടിക്കുന്നത്. ഇത് സ്റ്റാന്‍ഡേര്‍ഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഇലക്ട്രിക്കലി കണ്‍ട്രോള്‍ഡ് ബ്രേക്കുകള്‍, 12 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍,ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹോള്‍ഡ് ഫംങ്ഷനോടെയുള്ള ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് വാഹനത്തിലെ സുരക്ഷ ഫീച്ചറുകള്‍.

LC 500 സെഡാന്‍ സ്പോര്‍ട്ടിയും, ആക്രമണാത്മക ബമ്പര്‍ ഉപയോഗിച്ച് ലെക്സസ് അപ്ഡേറ്റുചെയ്തു. പുതിയ ലെക്‌സസ് LS 500 നിഷിജിന്റെ ഇന്റീരിയറുകളിൽ പരമ്പരാഗത ജാപ്പനീസ് കരകൗശല വസ്തുക്കളെ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നു. ഒരു ഐഫോണ്‍ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സെഡാന്റെ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ ഡിസ്പ്ലേ, ഓഡിയോ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനും സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.