Asianet News MalayalamAsianet News Malayalam

12,000 അടി ഉയരത്തിൽ കുടുങ്ങി അപ്പാഷെ ആക്രമണ ഹെലികോപ്റ്റർ; എങ്ങനെ താഴെയിറക്കും?

എഎച്ച്-64 അപ്പാച്ചെ  ഹെലികോപ്റ്റർ ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിലെ ഉയർന്ന മലനിരകളിൽ നാല് മാസമായി കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ നാലിന് ദുഷ്‌കരമായ സാഹചര്യങ്ങൾ കാരണം ഈ ഹെലികോപ്റ്ററിൽ ചില സാങ്കേതിക തകരാർ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്.

US made AH 64 Apache heavy attack helicopter stuck on Ladakh
Author
First Published Aug 24, 2024, 2:46 PM IST | Last Updated Aug 24, 2024, 2:46 PM IST

ന്ത്യൻ വ്യോമസേനയുടെ അമേരിക്കൻ നിർമ്മിത എഎച്ച്-64 അപ്പാച്ചെ  ഹെലികോപ്റ്റർ ചൈന അതിർത്തിക്കടുത്തുള്ള ലഡാക്കിലെ ഉയർന്ന മലനിരകളിൽ നാല് മാസമായി കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ നാലിന് ദുഷ്‌കരമായ സാഹചര്യങ്ങൾ കാരണം ഈ ഹെലികോപ്റ്ററിൽ ചില സാങ്കേതിക തകരാർ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. സംഭവത്തിൽ രണ്ട് പൈലറ്റുമാരും സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു. 

എന്നാൽ ഈ ഹെലികോപ്റ്ററുകളെ ഇതുവരെ തിരികെയെത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് യൂറേഷ്യൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 12,000 അടി ഉയരത്തിൽ ഖർദുങ് ലാ ചുരത്തിന് സമീപം കുടുങ്ങിക്കിടക്കുകയാണ് ഹെലികോപ്റ്റർ എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ ചുരത്തിൻ്റെ പരമാവധി ഉയരം 18,380 അടിയാണ്. ഹെലികോപ്റ്ററിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്നാണ് വിവരം. 'എയർ ടാങ്ക്' എന്നാണ് ഈ ഹെലികോപ്റ്ററിൻ്റെ പേര്. സിയാച്ചിൻ ഗ്ലേസിയറിലേക്ക് പോകുകയായിരുന്നു ഖർദുങ് ലാ ചുരത്തിൽ കുടുങ്ങിയ ഹെലികോപ്റ്റർ. 

ഈ വർഷം ഏപ്രിലിൽ ഏകദേശം രണ്ട് മാസത്തിനിടെ, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ലോകമെമ്പാടും അഞ്ച് സംഭവങ്ങൾ ഉണ്ടായി. അതിലൊന്നാണ് ഇന്ത്യൻ വ്യോമസേന നേരിടുന്നത്. ഈ ഹെലികോപ്റ്റർ നാല് പതിറ്റാണ്ടായി പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സാങ്കേതിക തകരാറുകളാൽ ബുദ്ധിമുട്ടുകയാണ്. 

സംരക്ഷിക്കാൻ രണ്ട് വഴികൾ
റഷ്യൻ എംഐ-26 സൂപ്പർ ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററിലാണ് ഇത് ഉയർത്തേണ്ടത്. എന്നാൽ ഇപ്പോൾ അവ നിലച്ചിരിക്കുകയാണ്. അമേരിക്കൻ ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്ടറിൽ നിന്ന് തൂക്കി താവളത്തിലേക്ക് കൊണ്ടുപോകാം. എന്നാൽ ലഡാക്കിലെ പരിസ്ഥിതിയും ഹിമാലയത്തിൻ്റെ ദുഷ്‌കരമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും ഇത് ചെയ്യാൻ അനുവദിക്കുന്നില്ല. കാരണം, അത്തരം ഉയരങ്ങളിൽ, വളരെ ശക്തമായ വിമാനങ്ങളുടെ എഞ്ചിനുകളും ഭാരം ഉയർത്താനുള്ള ശേഷിയും ദുർബലമാകും. 

കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് വച്ചുതന്നെ ഈ അപ്പാഷെ ഹെലികോപ്റ്റർ പൊളിക്കുക എന്നതാണ് രണ്ടാമത്തെ മാർഗം. അതായത്, അവിടെവച്ച് അഴിച്ചുമാറ്റിയ ശേഷം അതിൻ്റെ ഭാഗങ്ങൾ മറ്റൊരു ഹെലികോപ്റ്റർ വഴി അടിവാരത്തിലേക്ക് കൊണ്ടുവരണം. ഇതിനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിന് കൂടുതൽ സമയമെടുക്കുമെങ്കിലും സുരക്ഷിതമാണ്. 

ഇന്ത്യൻ വ്യോമസേനയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ലഡാക്കിൽ കുടുങ്ങിക്കിടക്കുന്നതിന് 44 ദിവസം മുമ്പാണ് അമേരിക്കയിൽ ഇത്തരം നാല് സംഭവങ്ങൾ നടന്നത്. രണ്ട് സംഭവങ്ങളിലും പൈലറ്റുമാർ കൊല്ലപ്പെട്ടു. 2024 മാർച്ച് 24ന് വാഷിംഗ്ടണിലെ ജോയിൻ്റ് ബേസ് ലൂയിസ് മക്‌ചോർഡിൽ ഈ ഹെലികോപ്റ്ററുകളുടെ അടിയന്തിര ലാൻഡിംഗിൽ രണ്ട് പൈലറ്റുമാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios