റോഡിൽ നമ്മള്‍ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നുള്ളത് സുരക്ഷിതമായ ഡ്രൈവിംഗിന്റെ പരമപ്രധാനമായ അടിസ്ഥാന കാര്യമാണ് 

ചെറുതും വലുമായ വാഹനാപകടങ്ങളില്‍ ഓരോ ദിവസവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്‍ടപ്പെടുന്നുണ്ട്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ജീവന്‍ നഷ്‍ടമായവരുടെയൊപ്പം പരിക്കേറ്റ് തുടര്‍ജീവിത കാലം മുഴുവന്‍ ദുരിതത്തിലായവരും അനവധിയുണ്ട്. 

അശ്രദ്ധയും അക്ഷമയും അമിതമായ ആത്മവിശ്വാസവുമൊക്കെയാണ് മിക്ക റോഡപകടങ്ങളുടെയും മുഖ്യകാരണം. റോഡിലെ ചെറിയ അശ്രദ്ധയ്ക്ക് പോലും വലിയ വില തന്നെ കൊടുക്കേണ്ടി വരും പലപ്പോഴും. ട്രാഫിക്ക്, ഡ്രൈവിംഗ് സിഗ്നലുകളെപ്പറ്റി വലിയ അറിവില്ലാത്തവരാകും പല ഡ്രൈവര്‍മാരും. അതുകൊണ്ടു വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍മ്മയില്‍ വയ്ക്കുക. 

  • റോഡിൽ നമ്മള്‍ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നുള്ളത് സുരക്ഷിതമായ ഡ്രൈവിംഗിന്റെ പരമപ്രധാനമായ അടിസ്ഥാന കാര്യമാണ്
  • റോഡിൽ ഞാൻ മാത്രം ശ്രദ്ധിച്ച് വാഹനം ഓടിച്ചാൽ പോര എന്നതും, ഞാൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നുള്ളതും സുരക്ഷിതമായ ഡ്രൈവിംഗിന്റെ പരമപ്രധാനമായ അടിസ്ഥാന കാര്യമാണ്.
  • ഡ്രൈവിംഗിനിടയിൽ വാഹന ഡ്രൈവർമാർ തമ്മിലുള്ള ഏറ്റവും പ്രധാന ആശയ വിനിമയോപാധിയാണ് ഇൻഡിക്കേറ്ററുകൾ ഉൾപ്പെടെയുള്ള സിഗ്നലുകൾ.
  • പരസ്‍പരം കാണാത്ത ഡ്രൈവർമാർ തമ്മിലുള്ള ഈ ആശയ വിനിമയം ശരിയായ രീതിയിൽ നടക്കേണ്ടത് സുരക്ഷിതമായ യാത്രക്ക് അത്യന്താക്ഷേപിതമാണ്.
  • ഡ്രൈവർമാർ തങ്ങളുടെ യാത്രാ പദ്ധതി മറ്റുള്ളവരെ മുൻകൂട്ടി അറിയിക്കാൻ വേണ്ടി ഉപയോഗിക്കേണ്ട ഇത്തരം സിഗ്നലുകൾക്ക് പകരം സഹയാത്രികർ പുറകിലിരുന്ന് റിമോട്ട് ഡ്രൈവിംഗിന്റെ ഭാഗമായി കാണിക്കുന്ന തെറ്റായ സിഗ്നലുകളും മറ്റ് കോപ്രായങ്ങളും ചിന്താക്കുഴപ്പവും തദ്വാരാ അപകടങ്ങൾക്കും കാരണമാകുന്നു.
  • ഇൻഡിക്കേറ്റർ സുരക്ഷിതമായി മുൻകൂട്ടി ഇടുകയും, മാത്രവുമല്ല ഏതു വശത്തേക്കാണൊ തിരിയുന്നത് ആ വശത്തുകൂടെ വരുന്ന കാൽ നടയാത്രികർക്കും സൈക്കിൾ യാത്രക്കാർക്കും ആണ് ആ റോഡിൽ റൈറ്റ് ഓഫ് വേ , അതുകൊണ്ട് തന്നെ അവരെ കടത്തിവിട്ടതിന് ശേഷം മാത്രം തിരിയുകയും ചെയ്യണം.
  • ഉദ്ദേശിച്ച ദിശാ മാറ്റം കഴിഞ്ഞ ശേഷവും ഇൻഡിക്കേറ്ററുകൾ ഓഫ് ചെയ്യാതിരിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കൾക്ക് ഉണ്ടാക്കുന്ന ആശയക്കുഴപ്പവും അസൗകര്യവും ചെറുതല്ല.

(വിവരങ്ങള്‍ക്ക് കടപ്പാട് - മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona