മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മാരുതി ഇവിറ്റാര മൂന്ന് വകഭേദങ്ങളിൽ (ഡെൽറ്റ, സീറ്റ, ആൽഫ) പുറത്തിറങ്ങുന്നു. ഓരോ വേരിയന്റിന്റെയും സവിശേഷതകൾ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു.

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മാരുതി ഇ വിറ്റാര നിരത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വകഭേദങ്ങളിലും സ്പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, നെക്സ ബ്ലൂ, ഒപ്പുലന്‍റ് റെഡ്, ആർട്ടിക് വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, കറുത്ത മേൽക്കൂരയുള്ള ആർട്ടിക് വൈറ്റ്, കറുത്ത മേൽക്കൂരയുള്ള സ്പ്ലെൻഡിഡ് സിൽവർ, കറുത്ത മേൽക്കൂരയുള്ള ലാൻഡ് ബ്രെസ ഗ്രീൻ, കറുത്ത മേൽക്കൂരയുള്ള ഒപ്പുലന്റ് റെഡ് എന്നീ പത്ത് നിറങ്ങളിലുമാണ് ഈ ഇടത്തരം ഇലക്ട്രിക് വാഹനം ലഭ്യമാകുക. ഇതിന്റെ ഔദ്യോഗിക റേഞ്ച് കണക്കുകളും സവിശേഷത വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വേരിയന്റ് തിരിച്ചുള്ള സവിശേഷത പട്ടിക ഇതിനകം തന്നെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഓരോ വേരിയന്റിൽ നിന്നും നമുക്ക് എന്ത് പ്രതീക്ഷിക്കാമെന്ന് പരിശോധിക്കാം.

മാരുതി, വിറ്റാര ഡെൽറ്റ സവിശേഷതകൾ:

  • ഫോളോ-മീ-ഹോം ഫംഗ്ഷനോടുകൂടിയ ഓട്ടോ എൽഇഡി ഹെഡ്‌ലൈറ്റുകൾ
  • എൽഇഡി ഡിആർഎല്ലുകൾ
  • എൽഇഡി ടെയിൽ ലൈറ്റുകൾ
  • പുറത്തെ റിയർവ്യൂ മിററുകളിൽ ഇൻഡിക്കേറ്ററുകൾ 
  • മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ
  • 18 ഇഞ്ച് എയറോഡൈനാമിക്കലി ഡിസൈൻ ചെയ്ത അലോയ് വീലുകൾ
  • ഡ്യുവൽ-ടോൺ ഇന്റീരിയർ
  • തുണികൊണ്ടുള്ള സീറ്റ് അപ്ഹോൾസ്റ്ററി
  • ഡോർ പാഡിൽ സോഫ്റ്റ്-ടച്ച് മെറ്റീരിയൽ
  • 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ
  • മുൻവശത്തെ ഫുട്‌വെൽ ലൈറ്റ്
  • എൽഇഡി ബൂട്ട് ലൈറ്റ്
  • സ്ലൈഡുചെയ്യാനും ചാരിയിരിക്കാനും കഴിയുന്ന പിൻ സീറ്റുകൾ
  • സ്റ്റോറേജ് സ്‌പെയ്‌സുള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്
  • രണ്ട് കപ്പ് ഹോൾഡറുകളുള്ള പിൻഭാഗത്തെ മധ്യ ആംറെസ്റ്റ്
  • 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ
  • മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്
  • പിഎം 2.5 എയർ ഫിൽറ്റർ
  • ടിൽറ്റ്, ടെലിസ്കോപ്പിക് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ
  • കീലെസ് എൻട്രി
  • പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്
  • പിൻ വെന്റുകളുള്ള ഓട്ടോ എസി
  • ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ പുറത്തെ റിയർവ്യൂ മിററുകൾ 
  • മുൻ, പിൻ സീറ്റ് ചാർജറുകൾക്കുള്ള ടൈപ്പ്-എ, ടൈപ്പ്-സി യുഎസ്ബി ചാർജർ
  • സെന്റർ കൺസോളിൽ 12V ചാർജിംഗ് സോക്കറ്റ്
  • പകൽ/രാത്രി അകത്തെ റിയർവ്യൂ മിറർ 
  • ഡ്രൈവ്, സ്നോ മോഡുകൾ
  • സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ
  • 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
  • വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും
  • ഒന്നിലധികം സ്പീക്കറുകൾ
  • കണക്റ്റഡ് കാർ സാങ്കേതികവിദ്യ
  • 7 എയർബാഗുകൾ (സ്റ്റാൻഡേർഡ് ആയി)
  • മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ
  • ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്)
  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്‍പി)
  • റെയിൻ സെൻസിംഗ് വൈപ്പറുകൾ
  • ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്
  • ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ

മാരുതി ഇ വിറ്റാര സീറ്റ- താഴെപ്പറഞ്ഞ സവിശേഷതകൾക്കൊപ്പം ഡെൽറ്റ സവിശേഷതകളും

  • വയർലെസ് ഫോൺ ചാർജർ
  • റിവേഴ്‌സ് പാർക്കിംഗ് ക്യാമറ

മാരുതി ഇ വിറ്റാര ആൽഫ - താഴെപ്പറഞ്ഞ സവിശേഷതകൾക്കൊപ്പം സീറ്റ സവിശേഷതകളും

  • ഫ്രണ്ട് ഫോഗ് ലാമ്പുകൾ
  • ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ
  • സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി
  • പത്ത് വിധത്തിൽ വൈദ്യുതിയിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
  • വെന്റിലേറ്റഡ് മുൻ സീറ്റുകൾ
  • ഗ്ലാസ് മേൽക്കൂര
  • 10-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം (സബ് വൂഫർ ഉൾപ്പെടെ)
  • 360-ഡിഗ്രി ക്യാമറ
  • അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS)