Asianet News MalayalamAsianet News Malayalam

"ഇവിടെ കാർ പാ‍ർക്ക് ചെയ്‍താൽ നാശം ഉറപ്പ്.." ഞെട്ടിക്കും നോ പാർക്കിംഗ് ബോർഡ്, ഫൈനല്ല പിഴ കൊടുംപ്രാക്ക്!

കറുത്ത നിറത്തിലുള്ള ഈ നോ പാർക്കിംഗ് ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. 'പാർക്കിംഗ് പാടില്ല. നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്താൽ, പൂർവ്വികരുടെ കോപം നാശം വിതയ്ക്കും! 

Viral  No Parking Board In Bengaluru
Author
First Published Feb 2, 2024, 5:25 PM IST

നോ പാർക്കിംഗ് ബോർഡുകൾ ആളുകൾക്ക് മുന്നറിയിപ്പ് നൽകാനും നിയന്ത്രിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാനും ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ഇവിടെ കാർ പാർക്ക് ചെയ്‍താൽ ജീവിതകാലം മുഴുവൻ നാശം വിതയ്ക്കുമെന്ന് എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനൊരു ബോർഡ് അടുത്തിടെ ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ടു.  ഈ 'നോ പാർക്കിംഗ്' ബോർഡിന്‍റെ ചിത്രം വൈറലായിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള ഈ നോ പാർക്കിംഗ് ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു - 'പാർക്കിംഗ് പാടില്ല. നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്താൽ, പൂർവ്വികരുടെ കോപം നാശം വിതയ്ക്കും! എല്ലാം അശുഭകരമായിരിക്കും, ഭ്രാന്തൻ അണ്ണാൻ നിങ്ങളുടെ വീടിനെ ആക്രമിക്കും. നിങ്ങളുടെ ജീവിതകാലം മുഴുവൻ മോശം ദിവസങ്ങൾ വരും! നിങ്ങളുടെ റഫ്രിജറേറ്ററിലെ ഭക്ഷണം ദുരൂഹമായി ചീത്തയാകും! നിങ്ങളുടെ കാർ അശുഭകരമായ ശബ്‌ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. കാറിന്‍റെ ടയറുകൾ പൊട്ടിത്തെറിക്കും. ബാക്കിയുള്ളവരേക്കാൾ കൊതുകുകൾ നിങ്ങളെ കടിക്കും! പാർട്ടികളിൽ ആരും നിങ്ങളോട് സംസാരിക്കില്ല. നിങ്ങളുടെ തമാശകൾ കേട്ട് ആരും ചിരിക്കില്ല. ശ്രദ്ധാലുവായിരിക്കുക! നിങ്ങൾക്ക് സുഹൃത്തുക്കളോ കുടുംബമോ ഇല്ലാത്തിടത്തോളം കാലം എല്ലാം നല്ലതാണ്"

അതായത് ഈ സൈൻബോർഡ് ഒരു ലളിതമായ അഭ്യർത്ഥന മാത്രമല്ല, അതിൽ രണ്ട് ലോകങ്ങളിൽ നിന്നുള്ള ശാപത്തിന്‍റെ ഭീഷണി അടങ്ങിയിരിക്കുന്നു. പാർക്കിങ്ങിനെക്കുറിച്ച് നിങ്ങളെ ഭയപ്പെടുത്തുന്നതുപോലെ. ഈ ബോർ‍‍ഡിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.  ഈ സൈൻബോർഡ് വിചിത്രവും എന്നാൽ അതിൽത്തന്നെ തികച്ചും സർഗ്ഗാത്മകവുമാണ്. കൂടാതെ ഈ സ്ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എങ്ങനെയാണ് തന്നെ പ്രകോപിതിനാക്കുന്നതെന്ന് അതിട്ട വ്യക്തിയുടെ ദേഷ്യം കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റിൽ നിരവധി പേർ കമൻറ് ചെയ്യുന്നുണ്ട്.

നേരത്തെ, കോറമംഗല ഏരിയയിൽ നിന്നുള്ള മറ്റ് ചില നോ പാർക്കിംഗ് ബോർഡുകൾ വൈറലായിരുന്നു. ഇത് നഗരത്തിലെ പാർക്കിംഗ് പ്രശ്‌നങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് കാരണമായിരുന്നു.

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios