മതില്‍ ചാടുന്ന ജെസിബി. വൈറല്‍ വീഡിയോ

ബാക്ഹോയ് എസ്‍കവേറ്റര്‍ എന്നത് ടാറ്റയോ, ഹിറ്റാച്ചിയോ, മഹീന്ദ്രയോ ഏതുമാകട്ടെ ടയറിലാണ് ഓടുന്നതെങ്കില്‍ മലയാളി അതിനെ ജെസിബി എന്നേ വിളിക്കൂ. ബ്രിട്ടീഷ് കമ്പനിയായ ജെസിബിക്ക് പ്രായഭേദമന്യേ കേരളത്തില്‍ ആരാധകര്‍ ഏറെയുണ്ട്. യന്ത്രമനുഷ്യനെപ്പോലെ അനായാസേന ജോലി ചെയ്യാനുള്ള ജെസിബിയുടെ മിടുക്കും വഴക്കവുമാവാം മലയാളിയുടെ ഈ ആരാധനയ്ക്ക് പിന്നില്‍. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു ജെസിബിയുടെ വീഡിയോ. മതില്‍ ചാടുന്ന ജെസിബിയാണ് വീഡിയോയില്‍. ഒരു വീടിന്‍റെ മുറ്റത്തെ ചെറിയ മതിൽ നശിപ്പിക്കാതിരിക്കാന്‍ മുന്നിലേയും പിന്നിലേയും കൈകൾ ഉപയോഗിച്ച് അതിവിദഗ്ദമായായി ചാടിക്കടക്കുകയാണ് ഈ ജെസിബി. ചിത്രീകരിച്ച സ്ഥലം എവിടെയെന്ന് വ്യക്തമല്ലെങ്കിലും ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.