ഉയ്യെന്‍റപ്പാ ജയനോ! ഓടുന്ന രണ്ടുകാറുകളിൽ ചവിട്ടി പായുന്ന മറ്റൊരു കാറിലേക്ക് പറന്നിറങ്ങി, പിന്നെ സംഭവിച്ചത്!

ഈ വൈറൽ വീഡിയോയിൽ, ഒരാൾ അതിവേഗം പായുന്ന രണ്ട് കാറുകൾക്ക് മുകളിൽ നിൽക്കുന്നു. രണ്ട് കാറുകളും മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ കാറിന് സമീപം എത്തുമ്പോൾ, അയാൾ വേഗത്തിൽ അതിലേക്ക് കുതിച്ച് ചാടുന്നു. 

Viral video of a man who jumped from two speeding cars to third one

സ്റ്റണ്ട് പെർഫോമർമാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി സാഹസിക പ്രവർത്തനങ്ങൾ ചെയ്യുന്നു. അപകടകരമായ സ്റ്റണ്ടുകളുടെ വീഡിയോ എത്ര ബുദ്ധിമുട്ടുള്ളതും അപകടകരവുമാണെന്ന് പലപ്പോഴും നമ്മൾ മനസ്സിലാക്കുന്നില്ല. സിനിമകളിൽ, നായകൻമാർ ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നതും നമ്മൾ കാണാറുണ്ട്. പക്ഷേ അവ അവതരിപ്പിക്കുന്നത് പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. ആളുകൾ ഈ സ്റ്റണ്ടുകൾ അവതരിപ്പിക്കുകയും അവ സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. അതിൽ ഒരാൾ അതിവേഗം ഓടുന്ന കാറുകളിൽ അപകടകരമായ സ്റ്റണ്ട് നടത്തുന്നതായി കാണാം.

ഈ വൈറൽ വീഡിയോയിൽ, ഒരാൾ അതിവേഗം പായുന്ന രണ്ട് കാറുകൾക്ക് മുകളിൽ നിൽക്കുന്നു. രണ്ട് കാറുകളും മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ കാറിന് സമീപം എത്തുമ്പോൾ, അയാൾ വേഗത്തിൽ അതിലേക്ക് കുതിച്ച് ചാടുന്നു. സ്റ്റണ്ട് മാൻ ഹെൽമറ്റ്, കയ്യുറകൾ, കണ്ണടകൾ, കൈത്തണ്ട സ്ട്രാപ്പുകൾ, കാൽമുട്ട് കവചം തുടങ്ങിയ സുരക്ഷാ സാമഗ്രികൾ ധരിച്ചിരിക്കുന്നതായി കാണാം. രണ്ട് കാറുകളിൽ ഒന്നിൽ നിന്നുള്ള ഈ ചാട്ടം രണ്ട് ക്യാമറകൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്‍തിരിക്കുന്നു. ഒരെണ്ണം ഇദ്ദേഹം ചാടുന്ന കാറുകളിൽ ഒന്നിൽ നിന്നുള്ള വിഷ്വലാണ്. രണ്ടാമത്തെ ദൃശ്യം മൂന്നാമത്തെ കാറിൻ്റെ ഡ്രൈവറുടെ അടുത്തുനിന്നും ഷൂട്ട് ചെയ്‍തതാണ്. അതിൽ ഈ മനുഷ്യൻ പിന്നിൽ നിന്ന് വരുന്നതായി കാണുന്നു.

എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. വീഡിയോ ഷെയർ ചെയ്തതോടെ വൈറലായി. ഇത് ഏകദേശം 30 ദശലക്ഷം ആളുകൾ കാണുകയും 1.4 ദശലക്ഷം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി പേർ പോസ്റ്റിന് കമൻ്റ് ചെയ്യുകയും ചെയ്തു.  ആളുകൾ ഈ സ്റ്റണ്ടിനെ പ്രശംസിച്ചു. എന്നാൽ ചിലർ ആശങ്കകൾ ഉന്നയിച്ചു. മൂന്നാമത്തെ കാറിൽ പറന്നിറങ്ങുമ്പോൾ സ്റ്റണ്ട് മാന്‍റെ കാൽ ഡ്രൈവറുടെ തലയിൽ സ്പർശിക്കുന്നതിനെക്കുറിച്ചാണ് ആളുകൾ ഏറ്റവും കൂടുതൽ കമൻ്റ് ചെയ്തിരിക്കുന്നത്.  ഒരാൾ തമാശയായി എഴുതി, "ഡ്രൈവർക്ക് നിങ്ങളുടെ ഹെൽമെറ്റ് ആവശ്യമാണ്." "പെൺകുട്ടികൾ കൂടുതൽ കാലം ജീവിക്കാനുള്ള കാരണം ഇതാണ്" എന്നായിരുന്നു രണ്ടാമത്തെയാളുടെ കമന്‍റ്.  ബ്രോ അടുത്ത ജെയിംസ് ബോണ്ട് ആയിരിക്കും എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

അതേസമയം ശ്രദ്ധിക്കുക, ഇത്തരം സ്റ്റണ്ടുകൾ പൊതുനിരത്തുകളിൽ യാതൊരു കാരണവശാലും ചെയ്യരുത്. അത് സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനുകൂടി അപകടം വരുത്തി വയ്ക്കുമെന്ന് ഉറപ്പാണ്. ഇത്തരം സ്റ്റണ്ടുകൾ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിച്ച ശേഷം സ്വകാര്യ ഗ്രൌണ്ടുകളിൽ മാത്രം ചെയ്യുക. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios