"ടാറ്റാച്ചേട്ടൻ പവറേഷല്ലേ പവറേഷ്..!" 42,000 കിലോ ഭാരമുള്ള മൂന്നു ട്രക്കുകളെ ഒറ്റയ്ക്ക് കെട്ടിവലിച്ച് കർവ്വ്
ടാറ്റ കർവ് ഒരേസമയം മൂന്ന് ട്രക്കുകൾ വലിക്കുന്ന വീഡിയോ വൈറലാകുന്നു. മൂന്ന് ട്രക്കുകളുടെയും ആകെ ഭാരം 42,000 കിലോഗ്രാം ആണ്. ഒരു ടാറ്റ കർവ്വ് മൂന്ന് കൂറ്റൻ ട്രക്കുകൾ വലിക്കുന്നതിൻ്റെ ഈ വീഡിയോ ടാറ്റ മോട്ടോഴ്‌സ് കാർസ് അവരുടെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കിട്ടത് .

ടാറ്റാ മോട്ടോഴ്‌സിൻ്റെ എസ്‌യുവികൾ എക്കാലവും കരുത്തിന് പേരുകേട്ടതാണ്. അടുത്തിടെ ഇതിൻ്റെ ഒരു ഉദാഹരണം പുറത്തുവന്നു. കമ്പനിയുടെ കഴിഞ്ഞ വർഷം പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവി ടാറ്റ കർവ് ഒരേസമയം മൂന്ന് ട്രക്കുകൾ വലിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മൂന്ന് ട്രക്കുകളുടെയും ആകെ ഭാരം 42,000 കിലോഗ്രാം ആണ്. ഒരു ടാറ്റ കർവ്വ് മൂന്ന് കൂറ്റൻ ട്രക്കുകൾ വലിക്കുന്നതിൻ്റെ ഈ വീഡിയോ ടാറ്റ മോട്ടോഴ്‌സ് കാർസ് അവരുടെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കിട്ടത് . ടാറ്റ മോട്ടോഴ്‌സ് പ്ലാൻ്റിൻ്റെ ഒരു ആകാശദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനുശേഷം, ഗോൾഡ് എസെൻസിൻ്റെ ക്ലാസി ഷേഡിൽ പൂർത്തിയാക്കിയ ടാറ്റ കർവ് ഫ്രെയിമിലേക്ക് വരുന്നത് നമുക്ക് കാണാം. 14,000 കിലോഗ്രാം ഭാരമുള്ള ടാറ്റ ട്രക്കിന് മുന്നിൽ ഈ കർവ്വ് നിർത്തുന്നത് വീഡിയോയിൽ കാണിക്കുന്നു.
ടാറ്റ മോട്ടോഴ്‌സ് പുതിയതായി പുറത്തിറക്കിയ 1.2 ലിറ്റർ ഹൈപ്പീരിയൻ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ എഞ്ചിൻ വളരെ ശക്തമായ മോട്ടോറാണെന്ന് കാണിക്കുന്നതിനാണ് ഈ സവിശേഷ ശക്തി പരിശോധന നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഈ പുതിയ എഞ്ചിന് 123 bhp കരുത്തും 225 Nm ടോർക്കും സൃഷ്ടിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 7-സ്പീഡ് DCT ട്രാൻസ്മിഷനുമായാണ് വരുന്നത്.
ടാറ്റ കർവിൻ്റെ ഈ മോഡലിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത് എന്നതാണ് പ്രത്യേകത. ടാറ്റ കർവിൻ്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം. കർവ്വിലെ പവർട്രെയിനിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ടാറ്റ കർവിൽ 3 എഞ്ചിനുകളുടെ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും. ആദ്യത്തേതിൽ 1.2 ലിറ്റർ GDI പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 125 bhp കരുത്തും 225 Nm പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. രണ്ടാമത്തേതിൽ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, അത് പരമാവധി 120 ബിഎച്ച്പി കരുത്തും 170 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. ഇത് കൂടാതെ, കാറിന് 1.5 ലിറ്റർ ഡീസൽ എഞ്ചിനും ലഭിക്കുന്നു, ഇത് പരമാവധി 118 ബിഎച്ച്പി കരുത്തും 260 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാണ്. കാറിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കും.
കർവ്വിലെ ഫീച്ചറുകളെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ടാറ്റ കർവിൻ്റെ ക്യാബിനിൽ ഉപഭോക്താക്കൾക്ക് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, മൾട്ടി കളർ ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വയർലെസ് ഫോൺ ചാർജർ എന്നിവയും നൽകിയിട്ടുണ്ട്. ഇതുകൂടാതെ, സുരക്ഷയ്ക്കായി 360-ഡിഗ്രി ക്യാമറയും ലെവൽ-2 ADAS സാങ്കേതികവിദ്യയും കാറിൽ നൽകിയിട്ടുണ്ട്. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ കർവിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില.