നിരന്തരമായ മാറ്റങ്ങളും മാറുന്ന കാലഘട്ടവും മൂലം വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം വിപണനകേന്ദ്രീകൃതമായ സമീപനങ്ങളാണ് ബ്രാന്‍ഡ് രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നത്. ആഗോളതലത്തിലുള്ള പ്രവണതകളും മാറ്റങ്ങളും വാഹന വ്യവസായത്തിന്‍റെ ഓരോ ഘടകങ്ങളെയും ഇളക്കിക്കൊണ്ടിരിക്കുന്നു. ഈ മേഖലയില്‍ ഇതിനകം ചുവടുറപ്പിച്ചവരും പുതുതായി എത്തിയവരും ഒരേപോലെ കിട്ടാവുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, അതിലൂടെ അനുദിനം വികസിച്ചുവരുന്നതും വ്യക്തിഗതവുമായ വാഹന വ്യവസായ ശൈലികള്‍ക്കനുസൃതമായി തങ്ങളെ തന്നെ പാകപ്പെടുത്താനുമുള്ള ഒരുക്കത്തിലാണ്.

മാറ്റത്തിനൊപ്പം നീങ്ങുന്നതിനായി വാഹന വിപണനരംഗത്തുള്ളവര്‍ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം കൂടുതലായി സ്വീകരിച്ചു വരുന്നു. നൂതന സാങ്കേതികവിദ്യയോടും പുതിയ ഉല്‍പ്പന്നങ്ങളോടുമുള്ള താല്‍പ്പര്യം ഉപഭോക്താക്കളുടെ അഭിരുചി നിര്‍ണയിക്കുന്ന ഘട്ടത്തില്‍ സീസണല്‍ വേരിയന്‍റുകളും പ്രൊഡക്ട് റോള്‍ ഔട്ടുകളുമാണ് ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനും ബ്രാന്‍ഡ് ലോയല്‍റ്റി കൈവരുത്താനും സഹായകമാകുന്നത്. ഇതിന് പുറമെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിപണനം ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നതിനും ഉല്‍പ്പന്നങ്ങള്‍ വെര്‍ച്വലായി വിലയിരുത്തപ്പെടുന്നതിന് അവസരമൊരുക്കാനും നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ആശയവിനിമയം സുപ്രധാനം
കേവലം കാര്‍ നിര്‍മാതാക്കളെന്നതിലുപരിയായാണ് ഓട്ടോമോട്ടീവ് കമ്പനികള്‍ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ബ്രാന്‍‍ഡ് എന്ന നിലയില്‍ തങ്ങളുടെ സവേദനക്ഷമതയും പരിചിതത്വവും ആശ്രയാഭിമുഖ്യവുമെല്ലാം വിപണിയില്‍ പ്രസക്തമായി ഉപഭോക്താക്കള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നതിന് അനിവാര്യമാണ്. പൊസിറ്റീവ് മെസേജ് പൊസിഷനിങും പ്രസക്തമായ രീതിയിലുള്ള ആശയവിനിമയവും ദീര്‍ഘകാലാധിഷ്ഠിതമായ കസ്റ്റമര്‍ - ബ്രാന്‍ഡ് റിലേഷന്‍ഷിപ്പില്‍ സുപ്രധാനമാണ്. ഉദാഹരണത്തിന് ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് പോളിസി ദാതാവായ അക്കോ ജനറല്‍ ഇന്‍ഷുറന്‍സ്,  #ParkedCarsCanRunFamilies  എന്ന ഡിജിറ്റല്‍ ക്യാംപെയ്ന്‍ കോവിഡ് 19 ലോക്ക് ഡൗണില്‍ ആരംഭിച്ചു. ഹാസ്യരസപ്രധാനമായ ഈ പ്രചാരണം ഈ സമയത്ത് കാറുകള്‍ ഓടിക്കാതിരിക്കുന്നത് മൂലമുള്ള സമ്പാദ്യത്തില്‍ നിന്നും തങ്ങളുടെ ഹൗസ് ഹോള്‍ഡ് ജീവനക്കാരെ സംരക്ഷിക്കാന്‍ പ്രേരണ നല്‍കുന്നതായിരുന്നു.

വെര്‍ച്വല്‍ ആക്സെസിബിലിറ്റി
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ആഗോള വ്യവസായാന്തരീക്ഷം പാടെ മാറിമറിഞ്ഞ‍ിരിക്കുന്നു. വെര്‍ച്വല്‍ ലോകത്തെ ആശ്രയിച്ചാണ് ആ സാഹചര്യത്തില്‍ വിപണനം മുന്നോട്ടു പോകുന്നത്. നിരവധി വാഹനനിര്‍മാതാക്കള്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ ഭവനങ്ങളില്‍ നിന്നു തന്നെ വാഹനം കരഗതമാക്കുന്നതിന് അവസരമൊരുക്കി എന്‍ഡ് ടു എന്‍ഡ് ഡിജിറ്റല്‍ സെയില്‍സ് പ്ലാറ്റ് ഫോമുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഷോറൂമുകളില്‍ നിന്നും കാറുകള്‍ വാങ്ങുന്നതിലുള്ള അനുഭൂതി ഇത് നഷ്ടമാക്കുന്നതായി ചിലര്‍ കരുതുമ്പോള്‍ പുതിയ കാലഘട്ടത്തിലെ സാമൂഹിക അകല പാലനം നിര്‍വഹിച്ച് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ഇത് വഴിയൊരുക്കുന്നതായി മറ്റ് ചിലര്‍ കരുതുന്നു. ഇതിനുമപ്പുറം പ്രധാന കാര്‍ കമ്പനികളാകട്ടെ ഈ വാങ്ങല്‍ അനുഭവം യാഥാര്‍ത്ഥ്യത്തോടടുപ്പിക്കുന്നതിനായി ഓഗ്മെന്‍റഡ് റിയാലിറ്റി ആപ്ലിക്കേഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.

പ്രസക്തി നിലനിര്‍ത്തുന്നതിന് പ്രവണതകള്‍ക്കൊപ്പം
നിരന്തരം മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ് വാഹന വ്യവസായം. പുതിയ മോഡലുകളും ഡിസൈനുകളും വാഹനങ്ങളുടെ രൂപത്തിലും പ്രകടനത്തിലും മാററങ്ങള്‍ വരുത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി കാലത്തിന് അനുസൃതമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെയാണ് പ്രസക്തി നിലനിര്‍ത്തപ്പെടുന്നത്. സീസണല്‍ വേരിയന്‍റുകളുടെ അവതരണം ഉദാഹരണമാണ്. തങ്ങളുടെ മൊത്തം ഉല്‍പ്പന്നശ്രേണി പരിഷ്കരിക്കുന്നതിലേക്കും ചില നിര്‍മാതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബ്രാന്‍ഡ് പ്രതിഛായ കോട്ടം കൂടാതെ നിലനിര്‍ത്തുന്നതിനൊപ്പം മൊബിലിറ്റിയുടെ ഭാവിയിലേക്ക് കൂടിയുള്ള നിക്ഷേപമാണിത്. 2020 ജനുവരിയില്‍ ടാറ്റ മോട്ടോഴ്സ് അനാവരണം ചെയ്ത ന്യൂ ഫോറെവര്‍ ശ്രേണിയിലുള്ള യാത്രാവാഹനങ്ങള്‍ ഇതിന് ഉത്തമമായ ഉദാഹരണമാണ്. ബിഎസ്6 നിലവാരത്തില്‍ സുരക്ഷിതശ്രേണിയിലുള്ളതമായ പാസഞ്ചര്‍ വാഹനങ്ങള്‍ സിംഗിള്‍ പ്ലാറ്റ് ഫോമില്‍ ടാറ്റ പുറത്തിറക്കിയത് - ഏതെങ്കിലുമൊരു ഓട്ടോമോട്ടീവ് ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ കാര്യമായിരുന്നു. നിരന്തരം പരിഷ്കരിക്കപ്പെടുന്നതും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള പുനഃനിര്‍വചനമാണ് ഈ ഉല്‍പ്പന്നങ്ങള്‍ സമ്മാനിച്ചത്. അത്യാധുനിക രൂപകല്‍പ്പനയും സാങ്കേതികവിദ്യയും കരുത്തുന്ന പ്രകടനവും ഉപഭോക്തൃകേന്ദ്രീകൃത നിര്‍മാണവുമായി ബ്രാന്‍ഡ് പ്രസക്തി ഇതിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ടു. ബ്രാന്‍ഡ് ഡിസൈന്‍, ലോഗോ എന്നിവയിലെ മാറ്റങ്ങള്‍ക്കും നിലവിലുള്ളതും പുതിയതുമായ ഉല്‍പ്പന്നശ്രേണിയിലൂടെ വ്യവസായലോകം സാക്ഷ്യം വഹിച്ചു.

നമ്മള്‍ എങ്ങോട്ട് ?
ഒരു കാലത്ത് ആഡംബരമായി കണക്കാക്കപ്പെട്ടിരുന്ന കാറുകള്‍ നിരവധി വര്‍ഷങ്ങളായി ഒഴിച്ചുകൂടാനാകാത്ത ദൈനംദിനാവശ്യമായി മാറിയിരിക്കുന്നു. സമീപകാല സംഭവങ്ങളാകട്ടെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ അല്ലെങ്കില്‍ അവരുടെ വസതി കഴിഞ്ഞാലുള്ള രണ്ടാമത്തെ സുരക്ഷിതമായ ഇടം എന്നതിലേക്കും ഒരു പടി കൂടി വാഹനങ്ങള്‍ മുന്നേറിയിരിക്കുന്നു. വ്യക്തിഗത മൊബിലിറ്റിയും സുരക്ഷിതത്വവും പുതിയ സാധാരണത്വമായി മുന്‍നിരയിലെത്തിയതോടെ, ഇതു സംബന്ധിച്ച ആശയവിനിമയമാണ് തങ്ങളുടെ ഉപഭോക്താക്കളുമായി നിര്‍മാതാക്കള്‍ നടത്തുന്നത്. അവസരത്തിനൊത്തുയര്‍ന്ന് ആകര്‍ഷകമായ ധന പാക്കേജുകള്‍ മുന്നോട്ടു വച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടതല്‍ പ്രാപ്യമാക്കാനും കുറഞ്ഞ ചെലവിലുള്ള ഉടമാവകാശം സാധ്യമാക്കാനും അവര്‍ പരിശ്രമിക്കുന്നു. ഇതെല്ലാം പറയുമ്പോള്‍ തന്നെ മൊബിലിറ്റിയുടെ ഭാവി ഉപഭോക്താക്കള കേന്ദ്രീകരിച്ചായിരിക്കുമെന്നതില്‍ സംശയമില്ല. കാലത്തിനൊപ്പം മാറുന്നതിലൂടെ വാഹന നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്രസക്തി നിലനിര്‍ത്താനും ഉപഭോക്താക്കളുടെ പരിഗണനാപ്പട്ടികയില്‍ മുന്‍നിരയില്‍ തുടരാനും കഴിയും.