ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ പുതിയ ഗോൾഫ് ആർ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു.  2.0 ലിറ്റർ ടർബോ എഞ്ചിനാണ് പുതിയ തലമുറ ഗോൾഫ് ഹാച്ചിന് ഫോക്സ്‍വാഗൺ നൽകിയിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ എഞ്ചിന്‍ മുൻ തലമുറയേക്കാൾ 25 bhp കൂടുതൽ കരുത്തും 400 Nm ടോർക്കും ഉത്പാദിപ്പിക്കും. ഇതിന് ഓൾ-വീൽ ഡ്രൈവും ഡ്രിഫ്റ്റ് മോഡും ലഭിക്കുമെന്നാണ് സൂചന.19 ഇഞ്ച് അലുമിനിയം അലോയി വീലുകളാണ്  പുതിയ ഗോൾഫ് R മോഡലിന്റെ മറ്റൊരു പ്രധാന സവിശേഷത. 

മോട്ടോർസ്പോർട്ട്-സ്റ്റൈൽ സ്പ്ലിറ്ററും ആർ -നിർദ്ദിഷ്ട എയർ ഇൻടേക്ക് ഗ്രില്ലുകളും ഉള്ള ഒരു പുതിയ ഫ്രണ്ട് ബമ്പറുമാണ് കാറിലെ പ്രധാന ആകർഷണം. 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഫോക്സ്‍വാഗൺ ഗോൾഫ് R-ന് വെറും 4.7 സെക്കൻഡ് മതി.  കൂടാതെ 250 കിലോമീറ്റർ ആണ് പരമാവധി വേഗത. ലാപിസ് ബ്ലൂ മെറ്റാലിക്, പ്യുവർ വൈറ്റ്, അല്ലെങ്കിൽ ഡീപ് ബ്ലാക്ക് പേൾ ഇഫക്റ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ പുതിയ ഗോൾഫ് ആർ വേരിയന്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നാണ് റിപ്പോർട്ട്.

10 ഇഞ്ച് ഡിസ്കവർ പ്രോ ടച്ച്സ്ക്രീൻ ഡിസ്പ്ലേ മോഡലിൽ ലഭിക്കുന്നു. മുൻവശത്തെ സ്‌പോർട്‌സ് സീറ്റുകൾ നാപ്പ ലെതർ മെറ്റീരിയൽ, സൈഡ് സെക്ഷനുകളിൽ ബ്ലൂ ആക്‌സന്റുകളുള്ള കാർബൺ ലുക്ക് ഘടകങ്ങൾ, ബാക്ക്‌റെസ്റ്റിൽ ഒരു ബ്ലൂ ആർ ലോഗോ എന്നിവ കാണാം. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ എൽഇഡി സ്ട്രിപ്പായി പ്രകാശിക്കുന്ന ഒരു നീല ക്രോസ്ബാറും വാഹനത്തില്‍ ഉണ്ട്.