Asianet News MalayalamAsianet News Malayalam

2022 മൾട്ടിവാൻ ഏഴ് സീറ്റർ പ്രീമിയം എംപിവിയുമായി ഫോക്സ്‍വാഗണ്‍

കൂടുതൽ സൗകര്യപ്രദമായ ഇന്റീരിയർ, മെച്ചപ്പെട്ട കണക്റ്റിവിറ്റി, ആദ്യമായി ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉൾക്കൊള്ളുന്നതാണ് 2022 ഫോക്‌സ്‌വാഗണ്‍ മൾട്ടിവാന്റെ പുതിയ രൂപകൽപ്പന. 

Volkswagen launches 2022 Multivan seven-seater premium MPV
Author
Mumbai, First Published Jun 15, 2021, 4:50 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ കൊമേർഷ്യൽ വെഹിക്കിൾസ് പുതിയ മൾട്ടിവാൻ ഏഴ് സീറ്റർ പ്രീമിയം എംപിവി അവതരിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ കാരവെല്ലെ എം‌പി‌വിയിൽ ഉപയോഗിച്ച ട്രാൻ‌സ്‌പോർട്ട്ഡ് പ്ലാറ്റ്‌ഫോമിനുപകരം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് 2022 ഫോക്‌സ്‌വാഗണ്‍ മൾട്ടിവാൻ ഒരുക്കിയിരിക്കുന്നത് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാനുകളിലൊന്നായ ഫോക്സ്വാഗൺ ട്രാൻസ്പോർട്ടർ ആണ് കഴിഞ്ഞ 71 വർഷമായി പല പേരുകളിൽ പല രൂപങ്ങളിൽ നിരത്തിലെത്തുന്നത്. ആദ്യകാലത്ത് ടൈപ്പ് വൺ അഥവാ ടി വൺ എന്ന പേരിൽ കമ്പനി വാനുകൾ നിർമിച്ചിരുന്നു. 1990ൽ ഇവ ട്രാൻസ്പോർട്ടർ എന്ന് അറിയപ്പെടാൻ തുടങ്ങി. ഏഴാം തലമുറയാണ് ഇപ്പോള്‍ എത്തിയിരിക്കുന്ന ഫോക്‌സ്‌വാഗൺ മൾട്ടിവാൻ.  നിലവില്‍ ട്രാൻസ്പോർട്ടറിനെ അടിസ്ഥാനമാക്കി കാരവല്ലെ എന്ന പേരിൽ ഒരു ആഡംബര എംപിവി കമ്പനി പുറത്തിറക്കിയിരുന്നു. മൾട്ടിവാന്‍റെ വരവോടെ കാരവല്ലയും അണിയറയിലേക്ക് പിന്മാറും.

കൂടുതൽ സൗകര്യപ്രദമായ ഇന്റീരിയർ, മെച്ചപ്പെട്ട കണക്റ്റിവിറ്റി, ആദ്യമായി ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉൾക്കൊള്ളുന്നതാണ് 2022 ഫോക്‌സ്‌വാഗണ്‍ മൾട്ടിവാൻ പുതിയ രൂപകൽപ്പന. 4,973 mm നീളവും 1,941 mm വീതിയും 1,903 mm ഉയരവുമുണ്ട് മൾട്ടിവാനിന്. 3,124 mm വീൽബേസും ഇതിനുണ്ട്. 5,173 mm നീളമുള്ള ലോംഗ് വീൽബേസ് പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മെക്കാനിക്കൽ മാറ്റങ്ങളോടൊപ്പം 7-സീറ്റർ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തു. മുന്നിലും മധ്യനിരയിലും ക്യാപ്ടൻ സീറ്റുകളാണ്. മൂന്ന് സീറ്റുകൾ പിറകിൽ നൽകിയിട്ടുണ്ട്. ഇരട്ട നിറങ്ങൾ വാഹനത്തിന് ആഡ്യത്വം കൂട്ടുന്നു. വീതിയുള്ള ഗ്രില്ലും എൽഇഡി ലൈറ്റുകളും ആകർഷകം.

മൾട്ടിവാൻ ഇന്‍റീരിയര്‍ മുൻഗാമിയേക്കാൾ കൂടുതൽ വിശാലമാണ്. മോഡുലാർ സീറ്റിങ് സിസ്റ്റവും മൾട്ടിഫംഗ്ഷൻ ടേബിളും വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. സീറ്റുകൾ മുന്നിലേക്കും പിന്നിലേക്കും യഥേഷ്ടം നീക്കാനാവും. പിൻ സീറ്റുകൾ പൂർണമായും നീക്കംചെയ്യാം. രണ്ടാമത്തെ വരിയിൽ വേർതിരിക്കാത്ത സീറ്റും പിടിപ്പിക്കാനാകും. പരമ്പരാഗത ഹാൻഡ്‌ബ്രേക്ക്, ഗിയർ സെലക്ടർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഇതിലൂടെ സെൻറർ കൺസോൾ നീക്കംചെയ്യാനായത് നിർണായകമാണെന്ന് ഫോക്‌സ്‌വാഗൺ പറയുന്നു. അടിസ്ഥാന പതിപ്പിന് 469 ലിറ്റർ ബൂട്ട് ഇടം ഉണ്ട്. പിൻവശത്തെ സീറ്റുകൾ നീക്കംചെയ്‌താൽ ഇത് 1,844 ലിറ്റർ വരെ വർധിക്കും.

രണ്ടാം വരി 180 ഡിഗ്രി നീക്കി കോൺഫറൻസ് ശൈലിയിൽ ഇരിക്കാവുന്ന കോൺഫിഗറേഷനുകൾ സൃഷ്ടിക്കാൻ കഴിയും. പുതിയ മൾട്ടിവാന് വേണ്ടി രൂപകൽപ്പന ചെയ്‍ത നൂതന മൾട്ടി-ഫംഗ്ഷൻ ടേബിലുണ്ട്. സെൻ‌ട്രൽ‌ ട്രാക്ക് ഉപയോഗിച്ച്, ഏത് സീറ്റിംഗ് നിരകൾക്കിടയിലും ഇത് നീക്കാൻ‌ കഴിയും, കൂടാതെ മുൻ‌ സീറ്റുകൾ‌ക്കിടയിലുള്ള സെന്റർ കൺ‌സോളായി ഉപയോഗിക്കാൻ‌ കഴിയും. പൂർണ്ണമായും നീക്കംചെയ്യാവുന്ന ടേബിളിൽ, ഹൈറ്റ് അഡ്ജസ്റ്റ്, മൂന്ന് കപ്പ് ഹോൾഡറുകൾ, ഒരു സ്റ്റോറേജ് ബിൻ എന്നിവ ഉൾക്കൊള്ളുന്നു.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഇ-സിം അധിഷ്ഠിത കണക്റ്റഡ് കാർ ടെക്കും പുതിയ മൾട്ടിവാനിൽ ഘടിപ്പിച്ചിരിക്കുന്നു. 14 ഹൈ-എൻഡ് സ്പീക്കറുകളുള്ള ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 840 വാട്ട് മ്യൂസിക് ഔട്ട്‌പുട്ടുള്ള 16-ചാനൽ ഇഥർനെറ്റ് ആംപ്ലിഫയർ, നാല് സൗണ്ട് ക്രമീകരണങ്ങൾ എന്നിവയുമായാണ് ഇത് വരുന്നത്.

ഇലക്ട്രിക്കലായി പ്രവർത്തിക്കുന്ന റിയർ ഹാച്ച്, പവർ സ്ലൈഡിംഗ് ഡോറുകൾ LowE ലാമിനേറ്റഡ് സേഫ്റ്റി ഗ്ലാസുള്ള പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് എംപിവിക്ക് ലഭിക്കുന്നത്. പ്രവേശനം എളുപ്പത്തിലാക്കാൻ സ്ലൈഡിംഗ് ഡോറുകൾ ജെസ്റ്റർ കൺട്രോൾ വഴി പ്രവർത്തിപ്പിക്കാൻ കഴിയും.

150 bhp, 1.4 ലിറ്റർ TSI എഞ്ചിൻ, 85 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ എന്നിവ 218 bhp സംയോജിത പവർ ഔട്ട്പുട്ട് ഫോക്‌സ്‌വാഗണ്‍ മൾട്ടിവാൻ ഇഹൈബ്രിഡ് വാഗ്ദാനം ചെയ്യുന്നു. ഇഹൈബ്രിഡ് ഒരു ബെസ്പോക്ക് ആറ് സ്പീഡ് DSG ഗിയർബോക്സ് ഉപയോഗിക്കുന്നു. ഹ്രസ്വ നഗര യാത്രകളിൽ വൈദ്യുതി മാത്രം ഉപയോഗിച്ച് വാഹനം പ്രവർത്തിക്കാൻ പ്രവർത്തിപ്പിക്കാൻ 13 കിലോവാട്ട് ബാറ്ററി സഹായിക്കും. ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നതനുസരിച്ച് പരമാവധി 50 കിലോമീറ്റർ ദൂരം വൈദ്യുതി ഉപയോഗിച്ച് സഞ്ചരിക്കാൻ മൾട്ടിവാനിനാകും. 1.5 ലിറ്റർ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളും വാഹനത്തിൽ ലഭ്യമാണ്.

13 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി ഫോക്‌സ്‌വാഗണ്‍ മൾട്ടിവാന്റെ ഫ്ലാറ്റ് ഫ്ലോറിനു കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്, ഇന്റീരിയർ ഇടം ലാഭിക്കുകയും ഹാനഡ്‌ലിംഗ് മെച്ചപ്പെടുത്തുന്നതിനായി വാഹനത്തിന്റെ ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കുകയും ചെയ്യുന്നു. ഫ്രണ്ട് വിംഗിന്റെ വലതുവശത്താണ് ചാർജിംഗ് പോയിന്റ് സ്ഥിതിചെയ്യുന്നത്. ഫ്രണ്ട്-വീൽ ഡ്രൈവ് മൾട്ടിവാൻ 136 bhp 1.5 ലിറ്റർ TSI, 204 bhp 2.0 ലിറ്റർ TSI എന്നിങ്ങനെ രണ്ട് നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾക്കൊപ്പം ലഭ്യമാണ്. 150 bhp നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ അടുത്ത വർഷം എത്തിയേക്കും. ഈ പവർട്രെയിനുകൾ സ്റ്റാൻഡേർഡായി ഏഴി സ്പീഡ് DSG ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios