ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് റഷ്യയിലെ തങ്ങളുടെ ഫാക്ടറി വിൽക്കാൻ ഒരു നിക്ഷേപകനെ തിരയുന്നതായി ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ റിപ്പോർട്ട് ചെയ്യുന്നു. 

ഷ്യയിലെ തങ്ങളുടെ ബിസിനസ് അടച്ചുപൂട്ടാൻ ജര്‍മ്മൻ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഷ്യയും ഉക്രയിനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിനിടയിലാണ് ബില്യൺ മൂല്യമുള്ള ബിസിനസ് വിൽക്കാൻ കമ്പനി വാങ്ങുന്നവരെ തിരയുന്നതെന്ന് ജർമ്മൻ മാധ്യമ റിപ്പോർട്ടുകളെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഫോക്സ്വാഗൺ യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർദ്ധിക്കുമ്പോഴെല്ലാം പ്രവർത്തനം നിര്‍ത്തുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. അടുത്തിടെ, ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ അവരുടെ റഷ്യയിലെ കച്ചവടം അവസാനിപ്പിക്കുകയും പ്ലാന്‍റ് നിസാര വിലയ്ക്ക് വിറ്റഴിക്കുകയും ചെയ്‍തിരുന്നു. 

ഭീമൻ നഷ്‍ടത്തിലും എല്ലാം വിറ്റ് ജാപ്പനീസ് വാഹനഭീമൻ പടിയിറങ്ങുന്നു, കോളടിച്ച് റഷ്യൻ സര്‍ക്കാര്‍!

ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് റഷ്യയിലെ തങ്ങളുടെ ഫാക്ടറി വിൽക്കാൻ ഒരു നിക്ഷേപകനെ തിരയുന്നതായി ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം തീവ്രമാകുന്തോറും സമീപഭാവിയിൽ കമ്പനിക്ക് അവിടെ വീണ്ടും ഉൽപ്പാദിപ്പിക്കാനുള്ള സാധ്യത കുറയുന്നതായി കമ്പനിയിലെ ചില ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സൗകര്യം വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകരിൽ ചൈനീസ്, റഷ്യൻ കമ്പനികളും ഉൾപ്പെടുന്നു എന്നാണ് ജർമ്മൻ മാധ്യമ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച പല വാഹന നിര്‍മ്മാതാക്കളും ചുളുവിലയ്ക്കാണ് എല്ലാം വിറ്റത് എന്നതും റഷ്യയില്‍ തുടരാൻ താല്‍പ്പര്യമുള്ള പല കമ്പനികളെയും ഇക്കാര്യത്തില്‍ ആകര്‍ഷിക്കുന്നുണ്ട്. 

റഷ്യയിലെ കലുഗയിലാണ് ജർമ്മൻ ഓട്ടോ ഭീമനായ ഫോക്സ്വാഗണിന്‍റെ പ്ലാന്‍റ്. ഒരു ബില്യൺ യൂറോ മുതൽമുടക്കിൽ സ്ഥാപിച്ച ഈ പ്ലാന്‍റില്‍ ഫോക്‌സ്‌വാഗൺ ടിഗ്വാൻ , സ്‌കോഡ ഒക്ടാവിയ തുടങ്ങിയ കാറുകളാണ് നിർമ്മിക്കുന്നത് . 2009-ൽ റഷ്യയിലെ കലുഗ ഫെസിലിറ്റിയിൽ ഫോക്‌സ്‌വാഗൺ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ വർഷം ആദ്യം ഉക്രെയിനെ ആക്രമിക്കാൻ റഷ്യ തീരുമാനിച്ചതിന് ശേഷം, രാജ്യത്ത് ഉൽപ്പാദനം നിർത്തിവച്ച നിരവധി വിദേശ കാർ നിർമ്മാതാക്കളിൽ ഫോക്‌സ്‌വാഗനും ഉൾപ്പെടുന്നു. അടുത്തിടെ, റഷ്യൻ വിപണിയിൽ ചില ഫോക്‌സ്‌വാഗൺ മോഡലുകൾ നിർമ്മിച്ച ഗാസ് എന്ന പ്രാദേശിക നിർമ്മാതാവുമായുള്ള പങ്കാളിത്തവും ഫോക്‌സ്‌വാഗൺ അവസാനിപ്പിച്ചിരുന്നു. 

പ്ലാന്‍റ് അടച്ചു, ഈ രാജ്യത്തെ കച്ചവടം പൂര്‍ണമായും പൂട്ടിക്കെട്ടി ഇന്നോവ മുതലാളി!

ഫോക്‌സ്‌വാഗൺ റഷ്യ വിടാൻ തീരുമാനം നടപ്പിലായാല്‍ ഈ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയിൻ ആക്രമിച്ചതിനുശേഷം റഷ്യയിൽ നിന്ന് പുറത്തുകടക്കുന്ന ഏറ്റവും പുതിയ പ്രധാന വാഹന കമ്പനിയായി ഫോക്‌സ്‌വാഗൺ മാറും. നിലവില്‍ നിസാനാണ് ഈ പട്ടികയിലെ അവസാന വണ്ടിക്കമ്പനി. റഷ്യയിലെ വാഹന നിർമാണം സ്ഥിരമായി നിർത്താൻ മറ്റൊരു ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും അടുത്തിടെ തീരുമാനിച്ചിരുന്നു. റെനോ-നിസാൻ-മിത്സുബിഷി സഖ്യത്തിന്റെ കുടക്കീഴിലുള്ള മറ്റൊരു പ്രമുഖ ജാപ്പനീസ് കാർ ബ്രാൻഡായ മിത്സുബിഷിയും റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാനുള്ള നീക്കത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വർഷം മെയ് മാസത്തിൽ റെനോ റഷ്യയിൽ നിന്ന് പുറത്തുകടന്നിരുന്നു. റെനോയുടെ റഷ്യൻ സബ്സിഡിയറി മോസ്കോ മുനിസിപ്പാലിറ്റിക്കാണ് വിറ്റത്. 2.2 ബില്യൺ യൂറോയുടെ മൊത്തത്തിലുള്ള നഷ്‍ടം രേഖപ്പെടുത്തിയാണ് ഒരു യൂറോയുടെ ടോക്കൺ തുകയ്ക്ക് റെനോ റഷ്യൻ പങ്കാളിയായ അവ്തോവാസിലെ അതിന്റെ ഓഹരികൾ റഷ്യൻ സ്റ്റേറ്റ് ബോഡിക്ക് വിറ്റത്. വെറും ഒരു യൂറോയ്ക്ക് റഷ്യയിലെ ബിസിനസ് വിറ്റതിനാൽ നിസാനും 687 മില്യൺ ഡോളറിന്റെ നഷ്‌‍ടമാണ് നേരിട്ടത്. സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ ഉൽപ്പാദന കേന്ദ്രം ഉൾപ്പെടെ റഷ്യയിലെ പ്രവർത്തനങ്ങൾ റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് നിസാൻ കൈമാറിയത്. 

വാഹന കയറ്റുമതി നിരോധിച്ച് റഷ്യ, വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി