Asianet News MalayalamAsianet News Malayalam

ഈ മോഡലുകളുടെ വില കൂട്ടാന്‍ ഫോക്സ്‍വാഗണ്‍

പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Volkswagen Polo And Vento get price hike
Author
Mumbai, First Published Sep 1, 2021, 10:59 PM IST

ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യ വില വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പോളോ, വെന്റോ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം മുതല്‍ പോളോ ഹാച്ച്ബാക്കിനും വെന്റോ സെഡാനും യഥാക്രമം 3 ശതമാനം മുതല്‍ 2 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോളോയുടെ ജിടി വേരിയന്റിന് വില വര്‍ധന ബാധകമല്ലെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് മികച്ച വില്‍പ്പന നടക്കുന്ന രണ്ട് മോഡലുകളാണിത്. 

നിലവില്‍ പോളോയുടെ വില ആരംഭിക്കുന്നത് 6.27 ലക്ഷം രൂപയില്‍ നിന്നാണ്. ഇതിന്റെ ഉയര്‍ന്ന പതിപ്പിന് 9.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വെന്റോയ്ക്ക് നിവലില്‍ 9.99 ലക്ഷം രൂപ മുതല്‍ 14.10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 2021 ജനുവരിയിലാണ് ഇരുമോഡലുകളുടെയും വില അവസാനമായി ഫോക്‌സ് വാഗണ്‍ വര്‍ധിപ്പിച്ചത്.

വെന്റോ സെഡാന് പോളോയില്‍ നിന്ന് വ്യത്യസ്തമായി, 1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ യൂണിറ്റിന്റെ രൂപത്തില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമാണ് ലഭിക്കുന്നത്. മിഡ്-സൈസ് സെഡാനിലെ ഓഫര്‍ സവിശേഷതകളില്‍ ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, റിവേഴ്സ് പാര്‍ക്കിംഗ് കാമറ, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവ പോളോയില്‍ നിന്ന് അധികമായി വാഗ്ദാനം ചെയ്യുന്നു. ഓഫറിലുള്ള സുരക്ഷ സവിശേഷതകളില്‍ നാല് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോക്‌സ് വാഗണ്‍ ഇന്ത്യ ഇപ്പോള്‍ ടൈഗൂണ്‍ എസ്യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. ഇത് അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പോളോയ്ക്ക് രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ നാച്ചുറലി അസ്പിരേറ്റഡ് യൂണിറ്റിനൊപ്പം ലഭിക്കുകയുള്ളു. ടര്‍ബോചാര്‍ജ്ഡ് യൂണിറ്റ് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായി ജോടിയാക്കാം. 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ പോളോയുടെ സവിശേഷതകളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios