Asianet News MalayalamAsianet News Malayalam

ഈ ഫോക്സ്‍വാഗണ്‍ മോഡലുകളുടെ കാത്തിരിപ്പ് നീളും

നിലവില്‍ അഞ്ച് മാസം വരെയാണ് വിവിധ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി

Volkswagen Polo And Vento waiting periods hit five month mark
Author
Mumbai, First Published Sep 18, 2021, 8:28 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാത്കളായ ഫോക്‌സ്‌വാഗണിന്റെ ജനപ്രിയ മോഡലുകളായ പോളോയ്ക്കും വെന്റോയ്ക്കുമുള്ള കാത്തിരിപ്പ് കാലവധി നീളും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ച് മാസം വരെയാണ് വിവിധ മോഡലുകളുടെ കാത്തിരിപ്പ് കാലാവധി. മോഡലുകള്‍ക്കായുള്ള ഡിമാന്‍ഡ് വര്‍ധിച്ചതാണ് കാത്തിരിപ്പ് കാലാവധി ഉയരാന്‍ കാരണം. അതേസമയം പോളോയുടെയും വെന്റോയുടെയും തിരഞ്ഞെടുത്ത വേരിയന്റുകളുടെ ബുക്കിംഗും ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പോളോ കംഫര്‍ട്ട്ലൈന്‍ എംപിഐ, കംഫോര്‍ട്ട്ലൈന്‍ ടിഎസ്ഐ എടി, വെന്റോ കംഫോര്‍ട്ട്ലൈന്‍ ടിഎസ്ഐ എംടി, ഹൈലൈന്‍ പ്ലസ് ടിഎസ്ഐ എംടി എന്നീ വേരിയന്റുകളുടെ ബുക്കിംഗാണ് ഫോക്‌സ്‌വാഗണ്‍ നിര്‍ത്തിവച്ചത്. ഈ മോഡലുകള്‍ക്ക് വലിയ ഓര്‍ഡറുകളുള്ളതിനാലായിരിക്കാം ഡീലര്‍മാരോട് ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡറുകള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് വേരിയന്റുകള്‍ക്കായി ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോക്സ്വാഗണ്‍ പോളോ ട്രെന്‍ഡ്ലൈന്‍ എംപിഐ, കംഫോര്‍ട്ട്‌ലൈന്‍ ടിഎസ്‌ഐ എംടി, ഹൈലൈന്‍ പ്ലസ് ടിഎസ്‌ഐ എംടി, ഹൈലൈന്‍ പ്ലസ് ടിഎസ്‌ഐ എടി, ജിടി ടിഎസ്‌ഐ എടി എന്നീ വേരിയന്റുകള്‍ക്കെല്ലാം അഞ്ച് മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. വെന്റോയുടെ ഹൈലൈന്‍ ടിഎസ്‌ഐഎംടി വേരിയന്റിനും അഞ്ച് മാസമാണ് കാത്തിരിപ്പ് കാലാവധി. ഇത് അഞ്ച് മാസത്തേക്കാള്‍ ഉയര്‍ന്നേക്കും.

കമ്പനി അടുത്തിടെ സബ്‍സ്ക്രിപ്ഷന്‍ പദ്ധതിയും അവതരിപ്പിച്ചിരുന്നു. പോളോ, വെന്റോ, ടി-റോക്ക് മോഡലുകളാണ് ഫോക്‌സ്‌വാഗണ്‍ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ വാഗ്‍ദാനം ചെയ്യുന്ന മോഡലുകള്‍. കാറുകള്‍ 2, 3, അല്ലെങ്കില്‍ 4 വര്‍ഷത്തേക്ക് ലീസിംഗ് ലഭിക്കും. തുടക്കത്തില്‍ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഔട്ട്ലെറ്റുകളില്‍ കാര്‍ നിര്‍മ്മാതാവ് പദ്ധതി ആരംഭിക്കും. പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ടൈഗൂണ്‍ എസ്‌യുവിയെ ഫോക്‌സ്‌വാഗണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഘട്ടം ഘട്ടമായി ഇന്ത്യയിലുടനീളം സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പുറത്തിറക്കുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Follow Us:
Download App:
  • android
  • ios