Asianet News MalayalamAsianet News Malayalam

ഫോക്സ്‍വാഗണിന്‍റെ ഈ ജനപ്രിയ കാറുകള്‍ ഇനിയില്ല!

2020 ഏപ്രിലിന് ശേഷം ഈ വാഹനങ്ങള്‍ വിപണിയിലെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Volkswagen Polo GT And Vento Diesel Production Will End
Author
Mumbai, First Published Dec 21, 2019, 5:09 PM IST

ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും ജനപ്രിയ കാറുകളാണ് പോളോയുടെയും വെന്റോയും. ഈ വാഹനങ്ങളുടെ ഡീസല്‍ പതിപ്പുകളുടെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

2020 ഏപ്രിലിന് ശേഷം ഈ വാഹനങ്ങള്‍ വിപണിയിലെത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി‌എസ് -6 എമിഷൻ മാനദണ്ഡങ്ങൾ ആരംഭിക്കുമ്പോൾ 2020 ഏപ്രിലിൽ ഫോക്‌സ്‌വാഗൺ ഈ എഞ്ചിൻ നിർത്തലാക്കുമെന്നും പോളോ ജിടി, വെന്റോ എന്നിവയില്‍ പുതിയ ബിഎസ് -6 നിലവാരത്തിലുള്ള 1.0 എൽ ടിഎസ്ഐ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

1.5 ടിഡിഐ ഡീസല്‍ എന്‍ജിന്‍, 1.2 ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍, 1.6 എംപിഐ പെട്രോള്‍ എന്നീ എന്‍ജിനുകളാണ് ഈ രണ്ട് മോഡലുകളില്‍ നിന്ന് നീക്കുന്നത്. പുതിയ എന്‍ജിനുകള്‍ നല്‍കിയുള്ള പോളോയും വെന്റോയും 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നും, ഏപ്രിലോടെ വില്‍പ്പന ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

1.2 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിനിലാണ് നിലവില്‍ പോളോ ജിടി ടിഎസ്‌ഐ എത്തുന്നത്. ഇതിനുപകരമാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ നല്‍കുന്നത്. പുതിയ 1.0 എൽ ടി‌എസ്‌ഐ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ നിലവിലെ എഞ്ചിനേക്കാൾ ശക്തമായിരിക്കും. നിലവിലെ 1.2 എൽ ടിഎസ്ഐ എഞ്ചിൻ 105 ബിഎച്ച്പിയും 175 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പുതിയ 1.0 എൽ ടിഎസ്ഐ എഞ്ചിൻ 115 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഈ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കും.

സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിലും ഈ എന്‍ജിന്‍ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Follow Us:
Download App:
  • android
  • ios