Asianet News MalayalamAsianet News Malayalam

ഫോക്സ് വാഗണ്‍ ടി റോക്കിന് മികച്ച പ്രതികരണം

ഫോക്‌സ്‌വാഗണ്‍ നിരയിലെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലാണ് ടി- റോക്കിനെ ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Volkswagen T-Roc SUV has racked up huge demand in India
Author
Mumbai, First Published Jun 3, 2020, 3:53 PM IST

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ടി-റോക്ക് പ്രീമിയം ക്രോസ്ഓവറിനെ ദില്ലി ഓട്ടോ എക്സ്പോയിൽ ആണ് അവതരിപ്പിച്ചത്. പിന്നാലെ മാര്‍ച്ചില്‍ വാഹനം രാജ്യത്തുടനീളമുള്ള ഷോറൂമുകളിലും എത്തി. 

ഫോക്‌സ്‌വാഗണ്‍ നിരയിലെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി മോഡലാണ് ടി- റോക്കിനെ ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനത്തിന്റെ ആദ്യ ബാച്ച് വെറും 40 ദിവസത്തിനുള്ളിലാണ് വിറ്റിത്തീര്‍ന്നത്. ടി-റോക്കിന്റെ 1000 യൂണിറ്റാണ് ആദ്യ ബാച്ചായി ഇന്ത്യയിലെത്തിയതെന്നാണ് സൂചന.

പൂര്‍ണമായും വിദേശത്ത് നിര്‍മിക്കുന്ന ടി-റോക്കിന്റെ 2500 യൂണിറ്റ് ഇന്ത്യയിലെത്തുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണമാണ് 1000 വാഹനങ്ങളെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്ന് 2500 വാഹനങ്ങള്‍ വരെ ഇന്ത്യയിലെത്തിക്കുന്നതിന് ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

2020-ല്‍ ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടാമത്തെ എസ്യുവിയാണ് ടി-റോക്ക്. 19.99 ലക്ഷം രൂപയായിരുന്നു ഈ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില. ഫോക്സ്വാഗണിന്റെ ടിഗ്വാന്‍ ഓല്‍സ്പേസ് മോഡലാണ് ഈ വര്‍ഷം ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ വാഹനം. 

ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കി. 445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. 

ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും കൂടിയതാണ് ടി-റോക്കിന്റെ മുന്‍വശം.

ആറ് എയർബാഗുകൾ, വിയന്ന ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ടിപിഎംഎസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൺറൂഫ്, ആപ്പ് കണക്റ്റുള്ള 9.2 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷതകള്‍. അലോയ് വീലുകൾ, എബിഎസ്, ഇഎസ്‌സി, ആന്റി-സ്‌കിഡ് റെഗുലേഷന്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.

1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ ആണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സെവന്‍ സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ടി-റോക്ക് ഇന്ത്യയിലെത്തുക. 2017 ൽ യൂറോപ്യൻ വിപണിയിലാണ് ടി-റോക്കിനെ ആദ്യമായി ജർമ്മൻ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്.  ജീപ്പ് കോംപസ്, ഹ്യുണ്ടായി ടുസോണ്‍ എന്നിവരായിരിക്കും ടി-റോക്കിന്റെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios