നേരത്തേ ഈ വാഹനങ്ങള്‍ വെറും 40 ദിവസത്തിനുള്ളിൽ വിറ്റു തീര്‍ന്നിരുന്നു. തുടർന്ന് രണ്ടാം ബാച്ച് എത്തിക്കാന്‍ കമ്പനി തീരുമാനിച്ചു. എന്നാല്‍, ഇത് വരവിന് മുമ്പ് തന്നെ വിറ്റുത്തീര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ ടി-റോക്ക് പ്രീമിയം ക്രോസ്ഓവറിനെ ദില്ലി ഓട്ടോ എക്സ്പോയിൽ ആണ് അവതരിപ്പിച്ചത്. പിന്നാലെ മാര്‍ച്ചില്‍ വാഹനം രാജ്യത്തുടനീളമുള്ള ഷോറൂമുകളിലും എത്തി. ഫോക്‌സ്‌വാഗണ്‍ നിരയിലെ ചെറിയ സ്‍പോര്‍ട്‍സ് യൂട്ടിലിറ്റി മോഡലാണ് ടി- റോക്കിനെ ഇന്ത്യയില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോക്‌സ്‌വാഗണ്‍ പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ച മോഡലായിരുന്നു ടി-റോക്ക്. വാഹനത്തിന്‍റെ ആദ്യ ബാച്ചായി 1000 യൂണിറ്റുകള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ഈ വാഹനങ്ങള്‍ വെറും 40 ദിവസത്തിനുള്ളിൽ വിറ്റുത്തീര്‍ന്നിരുന്നു. തുടർന്ന് രണ്ടാം ബാച്ച് എത്തിക്കാന്‍ കമ്പനി തീരുമാനിച്ചു. എന്നാല്‍, ഇത് വരവിന് മുമ്പ് തന്നെ വിറ്റുത്തീര്‍ന്നതായി ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു.
ടി-റോക്കിന്റെ രണ്ടാം ബാച്ച് 2021-ന്റെ രണ്ടാം പാദത്തില്‍ മാത്രമേ ഇന്ത്യയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ ബാച്ചിലെ മുഴുവന്‍ വാഹനങ്ങളുടെയും ബുക്കിങ്ങ് പൂര്‍ത്തിയായാതായാണ് അറിയുന്നത്. ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ നടപടികള്‍ക്ക് വിധേയമാകാതെ വിദേശത്ത് നിന്ന് 2500 യൂണിറ്റ് വാഹനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കഴിയും. 19.99 ലക്ഷം രൂപയ്ക്കാണ് 2020-ല്‍ ടി-റോക്ക് എസ്.യു.വി ഇന്ത്യയിൽ എത്തുന്നത്.
2020-ല്‍ ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടാമത്തെ എസ്യുവിയാണ് ടി-റോക്ക്. 19.99 ലക്ഷം രൂപയായിരുന്നു ഈ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില. ഫോക്സ്വാഗണിന്റെ ടിഗ്വാന്‍ ഓല്‍സ്പേസ് മോഡലാണ് ഈ വര്‍ഷം ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ വാഹനം.
ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. മോഡുലര്‍ ട്രാന്‍സ്വേര്‍സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കി. 445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം.
ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും കൂടിയതാണ് ടി-റോക്കിന്റെ മുന്‍വശം.
ആറ് എയർബാഗുകൾ, വിയന്ന ലെതർ അപ്‌ഹോൾസ്റ്ററി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ടിപിഎംഎസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൺറൂഫ്, ആപ്പ് കണക്റ്റുള്ള 9.2 ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷതകള്‍. അലോയ് വീലുകൾ, എബിഎസ്, ഇഎസ്‌സി, ആന്റി-സ്‌കിഡ് റെഗുലേഷന്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.
1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ ആണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സെവന്‍ സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ടി-റോക്ക് ഇന്ത്യയിലെത്തുക. 2017 ൽ യൂറോപ്യൻ വിപണിയിലാണ് ടി-റോക്കിനെ ആദ്യമായി ജർമ്മൻ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. ജീപ്പ് കോംപസ്, ഹ്യുണ്ടായി ടുസോണ്‍ എന്നിവരായിരിക്കും ടി-റോക്കിന്റെ എതിരാളികള്‍.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 22, 2021, 3:21 PM IST
Post your Comments