വാഹനത്തെ യൂറോപ്യന്‍ വിപണിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ ക്രോസ്ഓവര്‍ മോഡലായ ടൈഗോ ആദ്യം പ്രദര്‍ശനത്തിനെത്തി. ഈ വാഹനം കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള യൂറോപ്യന്‍ വിപണിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ക്രോസ്ഓവര്‍ വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ച് നേരത്തെ തന്നെ ഫോക്‌സ്‌വാഗണ്‍ പുറത്തുവിട്ടിരുന്നു. കൂപ്പെ വാഹനങ്ങളുടെ രൂപകല്പനയിൽ അഞ്ച് സീറ്റര്‍ മോഡലായാണ് ടൈഗോ എത്തുന്നത്. സ്‌കെച്ചില്‍ നല്‍കിയിട്ടുള്ള ഡിസൈനിനോട് തികച്ചും നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പ് എത്തുകയെന്നാണ് സൂചന.

1.0 ലിറ്റര്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുകളിലാണ് ടൈഗോ എത്തുന്നത്.സൗത്ത് അമേരിക്കല്‍ വിപണികളില്‍ നിലവിലുള്ള ഫോക്സ്വാഗനിന്റേ നിവോസ് കൂപ്പെ എസ്.യു.വിയെ അടിസ്ഥാനമാക്കിയാണ് ടൈഗോ ഒരുങ്ങിയിരിക്കുന്നത്. ഈ വാഹനത്തിനും അടിസ്ഥാനമൊരുക്കുന്നത് ഫോക്സ്വാഗണിന്റെ MQB AO പ്ലാറ്റ്ഫോമാണ്. നവീനമായ ഡിസൈനിനൊപ്പം പുതുതലമുറ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ കോക്പിറ്റ് എന്നിവയാണ് ടൈഗോയുടെ പ്രത്യേകതകൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona