Asianet News MalayalamAsianet News Malayalam

11 ലക്ഷത്തിന്‍റെ കാര്‍ നന്നാക്കാൻ 22 ലക്ഷം വേണമെന്ന് സര്‍വ്വീസ് സെന്‍റര്‍, കണ്ണുതള്ളി ഉടമ!

ജര്‍മ്മൻ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായിരുന്ന പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷ് എന്നയാള്‍ക്കാണ് ഈ അമ്പരപ്പിക്കുന്ന അനുഭവം. 

VW Service Centre Gives Rs 22 Lakh Estimate To Repair Rs 11 lakh Polo Damaged By Flood
Author
First Published Sep 26, 2022, 11:06 AM IST

കരാറിലായ 11 ലക്ഷം രൂപ വിലയുള്ള കാര്‍ നന്നാക്കാന്‍ ഡീലര്‍ഷിപ്പ് നല്‍കിയ എസ്റ്റിമേറ്റ് കണ്ട് ഉടമ ഞെട്ടി.  22 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് സര്‍വ്വീസ് സെന്‍റര്‍ തയ്യാറാക്കി കൈമാറിയത്. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം എന്ന് കാര്‍ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മൻ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‍വാഗന്‍റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായിരുന്ന പോളോയുടെ ഉടമ അനിരുദ്ധ് ഗണേഷ് എന്നയാള്‍ക്കാണ് ഈ അമ്പരപ്പിക്കുന്ന അനുഭവം. അദ്ദേഹം ലിങ്കിഡ് ഇന്നില്‍ എഴുതിയത് ഇങ്ങനെ

അടുത്തിടെ, ബെംഗളൂരുവിലുണ്ടായ വെള്ളപ്പൊക്കത്തിൽ അനിരുദ്ധിന്റെ ഫോക്‌സ്‌വാഗൺ പോളോ ടിഎസ്‌ഐ കേടായി. അദ്ദേഹത്തിന്റെ വാഹനം വെള്ളപ്പൊക്കത്തിൽ പൂർണമായും മുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വാഹനം നന്നാക്കാൻ ഗണേഷ്  വൈറ്റ്ഫീൽഡിലെ ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോ സര്‍വ്വീസ് സെന്‍റിലേക്ക് അയച്ചു. രാത്രിയിൽ കാർ ലോറിയില്‍ കയറ്റിക്കൊണ്ടുപോകാൻ ആരും സഹായിക്കാൻ എത്തിയില്ലെന്നും അനിരുദ്ധ് പറഞ്ഞു.

"അരുതേ ഞങ്ങള്‍ക്കിനിയിത് താങ്ങാനാവില്ല.."കണ്ണീരുകൊണ്ടൊരു അപേക്ഷയെഴുതി കെഎസ്ആര്‍ടിസി!

കാർ 20 ദിവസത്തോളം വർക്ക്‌ഷോപ്പിൽ ചെലവഴിച്ച ശേഷം ഫോക്‌സ്‌വാഗൺ ആപ്പിൾ ഓട്ടോ അനിരുദ്ധിനെ വിളിച്ച് 22 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് എന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹം തന്റെ ഇൻഷുറൻസ് കമ്പനിയായ അക്കോയുമായി ബന്ധപ്പെട്ടു. കാർ മൊത്തം നഷ്‌ടമായി എഴുതിത്തള്ളുമെന്നും സർവീസ് സെന്ററിൽ നിന്ന് വാഹനം വാങ്ങുമെന്നും ഇൻഷുറർ പറഞ്ഞു. എന്നാല്‍ കാറിന്‍റെ രേഖകൾ ശേഖരിക്കാൻ ഷോറൂമിലെത്തിയ ഗണേഷിന് സര്‍വ്വീസ് സെന്‍റര്‍ 44,840 രൂപയുടെ ബില്ല് നൽകി. 

തുടർന്ന് അനിരുദ്ധ് ഫോക്‌സ്‌വാഗണുമായി ബന്ധപ്പെടുകയും 48 മണിക്കൂറിനുള്ളിൽ പരിഹാരം കാണുമെന്ന് അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്‍തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവനെ സഹായിച്ച ഫോക്സ്‌വാഗൺ കസ്റ്റമർ കെയറിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ചു. സെപ്‌റ്റംബർ 25ന് ഫോക്‌സ്‌വാഗൺ ഇന്ത്യ അനിരുദ്ധിനെ വിളിച്ച് എസ്റ്റിമേറ്റ് കണക്കാക്കാൻ കമ്പനി ഇത്രയും പണം ഈടാക്കുന്നില്ലെന്ന് അറിയിച്ചു. ഡോക്യുമെന്‍റേഷനും മറ്റുമായി 5000 രൂപയുടെ ബില്ല് പിന്നീട് അനിരുദ്ധിന് സര്‍വ്വീസ് സെന്‍റര്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

തകരാറിലായ വാഹനത്തെക്കുറിച്ച് കാർ സർവീസ് സെന്ററുകൾ ഇൻഷുറൻസ് കമ്പനിക്ക് എസ്റ്റിമേറ്റ് രേഖകള്‍ നൽകേണ്ടതുണ്ട്. ക്ലെയിം പ്രോസസ്സ് ചെയ്യുന്നതിനുള്ള നിയമപരമായ രേഖയായി  ഈ പ്രമാണം മാറുന്നു. എസ്റ്റിമേറ്റ് രേഖകൾ നൽകില്ലെന്ന് പറഞ്ഞ് ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്ന സർവീസ് സെന്ററുകൾ ഏറെയാണ്. എന്തായാലും ഒരു എസ്റ്റിമേറ്റ് രേഖ നൽകുന്നതിനുള്ള തുകയായി ഏതൊരു സേവന കേന്ദ്രത്തിനും വാഹന ഉടമകളില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും ഉയർന്ന പരിധി 5,000 രൂപയാണ് എന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

തകരാറിലായ വാഹനത്തിന്‍റെ അറ്റകുറ്റപ്പണിയുടെ ചെലവ് വാഹനത്തിന്റെ പ്രഖ്യാപിത മൂല്യം അഥവാ ഐഡിവിയെക്കാൾ കൂടുതലാണെങ്കിൽ, ഇൻഷുറൻസ് കമ്പനി എല്ലായ്പ്പോഴും കാർ മൊത്തം നഷ്‍ടമായി എഴുതിത്തള്ളുകയാണ് പതിവ്. വാഹന  ഉടമയ്ക്ക് സെറ്റിൽമെന്റ് തുകയായി വാഹനത്തിന്റെ പ്രഖ്യാപിത മൂല്യം ഇൻഷുറൻസ് കമ്പനി നൽകും. 

സര്‍ക്കാര്‍ ബോര്‍ഡ് വച്ച കാറിലേക്ക് മാറിക്കയറി ജിതിൻ, ഹോണ്ട ഡിയോയുമായി മുങ്ങി യുവതി!

സർവീസ് സെന്റർ 22 ലക്ഷം രൂപ എസ്റ്റിമേറ്റ് നൽകിയപ്പോൾ താൻ 11 ലക്ഷം രൂപയ്ക്കാണ് കാർ വാങ്ങിയതെന്ന് അനിരുദ്ധ് പോസ്റ്റിൽ പരാമർശിച്ചു. സർവീസ് സെന്റർ ഇത് രേഖാമൂലം നൽകിയില്ലെങ്കിലും 22 ലക്ഷം രൂപ വളരെ അധികമാണ് എന്നത് ഉറപ്പാണ്. 

ലേബർ ചാർജുകളും മറ്റും ഏതൊരു വാഹനത്തിന്റെയും അറ്റകുറ്റപ്പണി ചെലവ് വർദ്ധിപ്പിക്കും. അതുകൊണ്ടാണ് മിക്ക ആളുകളും എല്ലാത്തരം നാശനഷ്‍ടങ്ങൾക്കും പരിരക്ഷ നൽകുന്ന സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത്. ഇൻഷുറൻസ് പരിരക്ഷയുടെ ചിലവ് വർദ്ധിപ്പിക്കാൻ കഴിയുന്ന എഞ്ചിൻ, മറ്റ് ഭാഗങ്ങൾ എന്നിവ പോലുള്ള അധിക കവറുകളുമുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടായാൽ ഉടമയ്ക്ക് ഇതൊരു സുരക്ഷാ വലയായി ഇത് മാറുന്നു. 

Follow Us:
Download App:
  • android
  • ios