Asianet News MalayalamAsianet News Malayalam

ഈ ബാറ്ററികള്‍ ചൂടാക്കിയാല്‍ വണ്ടി വില കുറയ്‍ക്കാമെന്ന് പഠനം!

ഈ ബാറ്ററികളുടെ താപനില 60 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ ഉയര്‍ത്തുകയും അതില്‍ തന്നെ തുടരുകയും ചെയ്‌താല്‍ അത്‌ നിക്കല്‍ ബാറ്ററികളേക്കാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ കണ്ടെത്തല്‍

Warmed up lithium based batteries could make electric vehicles cheaper - Study
Author
Mumbai, First Published Jan 26, 2021, 1:17 PM IST

ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ലിഥിയം ബാറ്ററികള്‍ക്ക് ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുന്ന മറ്റ് ലോഹ ബാറ്ററികളേക്കാള്‍ സുരക്ഷിതവും ചെലവ് കുറവുമാവുമെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

നിക്കല്‍ അടിസ്‌ഥാനമാക്കിയുള്ള ബാറ്ററികള്‍ക്കു പകരം ലിഥിയം ബാറ്ററികള്‍ ഉപയോഗിച്ചാല്‍ കാറുകളുടെ വിലകുറയ്‌ക്കാനാകുമെന്ന് ഗവേഷകര്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ലിഥിയം ബാറ്ററികള്‍ ഇലക്‌ട്രിക്‌ കാറുകളില്‍ ഉപയോഗിക്കുന്ന മറ്റ്‌ ലോഹ ബാറ്ററികളേക്കാള്‍ സുരക്ഷിതവും ചെലവ്‌ കുറവുമാവുമെന്നാണ്‌ പെന്‍സില്‍വാനിയ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയതായി ന്യൂസ് സയന്‍റിസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവില്‍ ഭൂരിഭാഗം ഇലക്‌ട്രിക്‌ കാറുകളിലും നിക്കലും കോബാള്‍ട്ടും അടങ്ങുന്ന ബാറ്ററികളാണ്‌ ഉപയോഗിക്കുന്നത്‌. നിക്കല്‍ അടിസ്‌ഥാനമാക്കിയുള്ള ബാറ്ററികള്‍ അമിതമായി ചൂടാകാനുള്ള സാധ്യതയുണ്ട്‌. ഇതിന്‌ ചെലവ്‌ കൂടുതലുമാണ്‌. നിക്കല്‍ ബാറ്ററികളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ലിഥിയം ബാറ്ററികള്‍ക്കു പ്രവര്‍ത്തനക്ഷമത കുറവാണ്‌.

ഈ ബാറ്ററികളുടെ താപനില 60 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ ഉയര്‍ത്തുകയും അതില്‍ തന്നെ തുടരുകയും ചെയ്‌താല്‍ അത്‌ നിക്കല്‍ ബാറ്ററികളേക്കാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ പെന്‍സില്‍വാനിയ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ചാവോ-യാങ്‌ വാങിന്റെ കണ്ടെത്തല്‍. വിലകുറഞ്ഞതും സുരക്ഷിതവുമായ ബദൽ ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽ‌എഫ്‌പി) ബാറ്ററികൾ ഒരു മികച്ച ഓപ്ഷനാണ്. നിക്കൽ അടിസ്ഥാനമാക്കിയുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ എൽ‌എഫ്‌പി ബാറ്ററികൾ മോശമായി പ്രവർത്തിക്കുന്നു, പക്ഷേ ചാവോ-യാങ് വാങും പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആദ്യം ചൂടായാൽ അവയുടെ പ്രകടനം മെച്ചപ്പെടുമെന്ന് തെളിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios