Asianet News MalayalamAsianet News Malayalam

കാർ മോഷ്‍ടാക്കളെ കുടുക്കാൻ 3500 രൂപയുടെ ഈ ഡിവൈസ് എല്ലാവർക്കും ഫ്രീ! തങ്കപ്പനല്ല പൊന്നപ്പനാണ് ഈ മേയറെന്ന് ജനം!

നഗരത്തിലെ പൗരന്മാർക്ക് സൗജന്യ ആപ്പിൾ എയർ ടാഗുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. അതുവഴി നഗരത്തിലെ കാർ മോഷണ സംഭവങ്ങൾ തടയാൻ കഴിയും എന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മുൻകാലങ്ങളിൽ എയർടാഗ് ഉള്ള ചില കാറുകൾ മോഷണം പോയിരുന്നുവെന്നും ഈ ഉപകരണം മോഷ്‍ടിച്ച വാഹനം കണ്ടെത്താൻ സഹായിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

Washington DC Govt Gives Residents Free Apple AirTags to Help Track Stolen Cars
Author
First Published Nov 7, 2023, 11:43 AM IST

രുതരം ട്രാക്കിംഗ് ഉപകരണമാണ് ആപ്പിള്‍ എയർടാഗുകള്‍. നിങ്ങളുടെ സ്വകാര്യ വസ്‍തുക്കളായ കീകൾ, ബാഗുകൾ മുതലായവ എളുപ്പത്തിൽ കണ്ടെത്തുന്നതിന് ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പിൾ എയർ ടാഗുകൾ ഒരു ട്രാക്കിംഗ് ഉപകരണമായി ഉപയോഗിക്കുന്നു. ഇപ്പോഴിതാ മോഷ്ടിച്ച കാറുകൾ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നതിന് ജനങ്ങള്‍ക്ക് സൗജന്യ എയർടാഗുകൾ നൽകുകയാണ് ഒരു നഗരം.

അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്‍ടൺ ഡിസിയിലെ മേയർ മ്യൂറിയൽ ബൗസർ ആണ് ഈ പുതിയ പ്രോഗ്രാം ആരംഭിച്ചത്. നഗരത്തിലെ പൗരന്മാർക്ക് തികച്ചും സൗജന്യമായി ആപ്പിൾ എയർ ടാഗുകൾ വിതരണം ചെയ്യുന്നതാണ് പദ്ധതി. അതുവഴി നഗരത്തിലെ കാർ മോഷണ സംഭവങ്ങൾ തടയാൻ കഴിയും എന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മുൻകാലങ്ങളിൽ എയർടാഗ് ഉള്ള ചില കാറുകൾ മോഷണം പോയിരുന്നുവെന്നും ഈ ഉപകരണം മോഷ്‍ടിച്ച വാഹനം കണ്ടെത്താൻ സഹായിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇത് സൌജന്യമായി വിതരണം ചെയ്യുന്നത്. 

ആപ്പിള്‍ ഫൈൻഡ് മൈ ആപ്പ് വഴി ആപ്പിള്‍ എയർ ടാഗുകൾ കണ്ടെത്താൻ സാധിക്കും. അതായത്, ഈ ടാഗ് എവിടെ പോയാലും അത് എളുപ്പത്തിൽ ട്രാക്ക് ചെയ്യാനാകും. ഇപ്പോൾ ഈ ഉപകരണം കാറിൽ സൂക്ഷിച്ച് ട്രാക്കിംഗ് ഉപകരണമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കാർ മോഷണം പോയാൽ ഇതിലൂടെ കാർ ട്രാക്ക് ചെയ്യാൻ സാധിക്കും.

പഴയ കാറുകളില്‍ പുതിയ ഫീച്ചറുകള്‍, ചെറിയ വിലയില്‍ ജിയോ മോട്ടീവ്! കാർ കമ്പനികളെ ഞെട്ടിച്ച് അംബാനി!

സൗജന്യ ആപ്പിൾ എയർടാഗുകൾ വിതരണം ചെയ്യുന്നതിലൂടെ നഗരത്തിലെ കാർ മോഷണം കുറയ്ക്കാൻ പുതിയ പ്രോഗ്രാം ലക്ഷ്യമിടുന്നു. ഈ ടാഗുകൾ മൂന്ന് വ്യത്യസ്ത ഇവന്റുകളിൽ വിതരണം ചെയ്യും. ഇതിനായി, പൗരന്മാർ അവരുടെ താമസ സർട്ടിഫിക്കറ്റും പ്രാദേശിക പോലീസ് സ്റ്റേഷന്റെ വിശദാംശങ്ങളും നൽകേണ്ടതുണ്ട്.അതിനാൽ, ഭാവിയിൽ ഏത് അടിയന്തര സാഹചര്യത്തിലും ഇത് ഉപയോഗിക്കാൻ  സാധിക്കും.  എല്ലാ വാഷിംഗ്ടൺ നിവാസികളെയും അവരുടെ സ്വന്തം എയർടാഗുകൾ വാങ്ങാൻ മേയർ പ്രോത്സാഹിപ്പിച്ചു.   

“കഴിഞ്ഞ ആഴ്ച, സമീപകാലത്തെ കുറ്റകൃത്യ പ്രവണതകളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ നിയമനിർമ്മാണം അവതരിപ്പിച്ചു. ഈ ആഴ്‍ച, ഈ കുറ്റകൃത്യങ്ങൾ പരിഹരിക്കാനും വാഹനങ്ങൾ വീണ്ടെടുക്കാനും ആളുകളെ ഉത്തരവാദിത്തത്തോടെ നിർത്താനും സഹായിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ താമസക്കാരെ സജ്ജരാക്കുന്നു..”ഡിസി മേയർ മ്യൂറിയൽ ബൗസർ പ്രസ്താവനയിൽ പറഞ്ഞു. 

ആപ്പിൾ എയർടാഗിന്‍റെ പ്രവര്‍ത്തനം ഇങ്ങനെ
ഫൈൻഡ് മൈ നെറ്റ്‌വർക്കിലെ സമീപത്തുള്ള ഉപകരണങ്ങൾക്ക് കണ്ടെത്താനാകുന്ന ബ്ലൂടൂത്ത് സിഗ്നൽ എയർ ടാഗ് അയയ്‌ക്കുന്നു. ഈ ഉപകരണം ഐക്ലൗഡിലേക്ക് എയർടാഗിന്റെ ലൊക്കേഷൻ അയയ്‌ക്കുന്നു. ഫൈൻഡ് മൈ ആപ്പിലൂടെ ട്രാക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് അത് മാപ്പിൽ തത്സമയം കാണാനാകും. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത്, ഈ മുഴുവൻ പ്രക്രിയയും രഹസ്യാത്മകവും എൻക്രിപ്റ്റ് ചെയ്‍തതുമാണെന്ന് ആപ്പിൾ അവകാശപ്പെടുന്നു. 

വാഷിംഗ്‍ടണ്‍ ഡിസിയിലെ ടാഗ് വിതരണ പരിപാടിയിൽ ടാഗുകൾ ഇൻസ്റ്റാൾ ചെയ്യാനും പൗരന്മാരുടെ ഫോണുകളിൽ രജിസ്റ്റർ ചെയ്യാനും പോലീസ് ഉദ്യോഗസ്ഥർ സഹായിക്കും. ആപ്പിൾ എയർ ടാഗ് വാഹനത്തിന്റെ ഏത് ഭാഗത്തും മറയ്‌ക്കാനും രജിസ്റ്റർ ചെയ്ത ഫോണിൽ നിന്ന് ട്രാക്ക് ചെയ്യാനും കഴിയും. മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങൾ പോലെ, ഇത് ഫൈൻഡ്മൈ സേവനത്തിലേക്ക് കണക്റ്റുചെയ്‌ത് പ്രവർത്തിക്കുന്നു. ഈ ഉപകരണത്തിന്‍റെ അമേരിക്കയിലെ വില ഏകദേശം 30 ഡോളർ ആണ്.  ഏകദേശം 3,490 രൂപ മുതലാണ് ഇന്ത്യൻ വിപണിയിൽ ഈ ഉപകരണത്തിന്റെ വില. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ഈ വർഷം ആദ്യം സമാനമായ ഒരു പ്രോഗ്രാം നടത്തുകയും 500 ടാഗുകൾ വിതരണം ചെയ്യുകയും ചെയ്‍തിരുന്നു. 

youtubevideo

Follow Us:
Download App:
  • android
  • ios