Asianet News MalayalamAsianet News Malayalam

നനഞ്ഞ റോഡുകളില്‍ വണ്ടിയോടിക്കുമ്പോള്‍ ശ്രദ്ധിക്കൂ..!

മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 

Wet road driving tips for drivers
Author
Trivandrum, First Published May 13, 2021, 4:08 PM IST

കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന് ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. ലോക്ക് ഡൌണിലാണ് സംസ്ഥാനം. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവരും കുറവല്ല. മഴ പെയ്‍ത് നനഞ്ഞു കിടക്കുന്ന റോഡില്‍ വണ്ടിയോടിക്കുമ്പോള്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നിങ്ങളെ തേടിയെത്തുക. ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 

1. മഴക്കാലത്ത് പരമാവധി ഇരു കൈകളും ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുക

2. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം

3. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക

4. വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക

5. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക

6. വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
7. ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക

8. ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക

9.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം

10.നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios