ഈ അപ്‌ഡേറ്റ് ചെയ്‍ത മോഡല്‍ കിയ കാരന്‍സ്, മഹീന്ദ്ര മരാസോ, മാരുതി എര്‍ട്ടിഗ തുടങ്ങിയവര്‍ക്ക് എതിരാളിയാകും.  ഈ പുതിയ എക്സ്‍എല്‍6 മോഡലില്‍ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ അറിയാം

ന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി (Maruti Suzuki) ഇപ്പോൾ അപ്‍ഡേറ്റ് ചെയ്‍ത XL6 (2022 Maruti Suzuki XL6) നാളെ, അതായത് 2022 ഏപ്രിൽ 21-ന് വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ അപ്‌ഡേറ്റ് ചെയ്‍ത മോഡല്‍ കിയ കാരന്‍സ്, മഹീന്ദ്ര മരാസോ, മാരുതി എര്‍ട്ടിഗ തുടങ്ങിയവര്‍ക്ക് എതിരാളിയാകും. ഈ പുതിയ എക്സ്‍എല്‍6 മോഡലില്‍ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ അറിയാം/

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ

കോസ്മെറ്റിക് അപ്ഡേറ്റുകൾ 
വരാനിരിക്കുന്ന മാരുതി സുസുക്കി XL6 ന് ഒരു കൂട്ടം കോസ്മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കും. ഉദാഹരണത്തിന്, ഈ ആറ് സീറ്റർ എംപിവിക്ക് പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ബമ്പറുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയ ഫ്രണ്ട് ഫാസിയയും ലഭിക്കും. പുനർരൂപകൽപ്പന ചെയ്‍ത അലോയികളുള്ള പുതിയ വലിയ 16 ഇഞ്ച് വീലുകളും കമ്പനി വാഗ്‍ദാനം ചെയ്യും. ആറ് വർണ്ണ സ്‍കീമുകളിൽ ഇത് വാഗ്‍ദാനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഡ്യുവൽ-ടോൺ ഓപ്ഷനുകളും ലഭിക്കും.

മെച്ചപ്പെടുത്തിയ ഫീച്ചർ ലിസ്റ്റ്
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത XL6 ഉപയോഗിച്ച്, പുതിയ കാലത്തെ സവിശേഷതകൾ വാഗ്‍ദാംനം ചെയ്‍ത്, യുവ ഉപഭോക്താക്കളെ ആകർഷിക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്നു. സുസുക്കിയുടെ കണക്‌റ്റഡ് കാർ ടെക്‌നോടുകൂടിയ അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ മുതലായവ ലഭിക്കുമെന്ന് കമ്പനി ഇതിനകം ടീസറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, ടിപിഎംഎസ്, കൂടാതെ മറ്റ് പല ഗുണങ്ങളും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

പുതിയ എഞ്ചിനും ഗിയർബോക്സും
2022 മാരുതി സുസുക്കി XL6 ഫേസ്‌ലിഫ്റ്റിന് കരുത്തേകുന്നത് നവീകരിച്ച 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. അത് പുതിയ എർട്ടിഗയിലും അതിന്റെ ചുമതല നിർവഹിക്കുന്നു. ഈ മോട്ടോർ 101 എച്ച്പി പരമാവധി കരുത്തും 136.8 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ഗിയർബോക്സും പാഡിൽ ഷിഫ്റ്ററുകളുള്ള പുതിയ ആറ് സ്‍പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ജോടിയാക്കിയിരിക്കുന്നു. 

അധിക സുരക്ഷാ ഉപകരണങ്ങൾ 
എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, നാല് എയർബാഗുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ മാരുതി സുസുക്കി XL6 എല്ലാ വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നത്. ഈ പീപ്പിൾ മൂവറിൽ ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ എന്നിവയും ഉണ്ടായിരിക്കും. 

2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും

പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
മാരുതി സുസുക്കി XL6 ന്‍റെ നിലവിലെ മോഡലിന് 10.14 ലക്ഷം മുതൽ 12.02 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. നിരവധി അപ്‌ഡേറ്റുകളും പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയാൽ, വരാനിരിക്കുന്ന XL6ന് നിലവിലെ വിലയേക്കാൾ ചെറിയ വില വര്‍ദ്ധനവ് ഉണ്ടായേക്കും എന്ന് പ്രതീക്ഷിക്കാം. വാഹനത്തിനുള്ള മുൻകൂർ ബുക്കിംഗ് ഇതിനകം തുടങ്ങിയിട്ടുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ, ഇത് കിയ കാരൻസ്, മഹീന്ദ്ര മറാസോ, മാരുതി സുസുക്കി എർട്ടിഗ തുടങ്ങിയവയ്ക്ക് എതിരാളിയാകും.

Maruti CNG : വരുന്നൂ ബലേനോ, സിയാസ്, എർട്ടിഗ, ബ്രെസ സിഎൻജി വകഭേദങ്ങൾ